ജൈവ പൊട്ടാഷ് വളം ഇനി നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം

Estimated read time 0 min read
Spread the love

കൃഷിചെയ്യുമ്പോൾ വളരെയധികം ചെലവില്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വീട്ടിലുള്ള ജൈവ അവശിഷ്ടങ്ങളും പരിസരത്തുള്ള വസ്തുക്കളും കൊണ്ട് ജൈവവളങ്ങളും മറ്റും നിർമ്മിക്കുകയും ആണ് പലരും ചെയ്യാറുള്ളത്. നാം ശ്രദ്ധയോടെ നോക്കിയാൽ നമ്മുടെ ചുറ്റുമുള്ള പല കാട്ടുചെടികളും നമുക്ക് കൃഷിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നവയാണ്. മിക്ക കാട്ടുചെടികൾക്കും ഔഷധഗുണവും ഏറെയാണ്. അവയിലൊക്കെ തന്നെ നല്ല രീതിയിൽ ആവശ്യ മൂലകങ്ങളുംഅടങ്ങിയിട്ടുണ്ട്.ചെടികൾക്ക് വളരാൻ ആവശ്യമുള്ള മൂലകങ്ങളാണ് നൈട്രജൻ, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ. പൊട്ടാസ്യം അടങ്ങിയ നമ്മുടെ വിളകൾക്ക് ഒക്കെ ഭീഷണിയായ ഒരു കാട്ടുചെടി അതുപയോഗിച്ച് പച്ചക്കറികൾക്ക് ആവശ്യമായ വളം തയ്യാറാക്കാം. മണ്ണിൽനിന്നും മൂലകങ്ങളെ നല്ലതുപോലെ വലിച്ചെടുക്കാൻ കഴിയുന്ന ചെടിയാണ് ധൃതരാഷ്ട്ര പച്ച. ഇതിനെ കയ്പ്പുവള്ളി എന്നും അറിയപ്പെടുന്നു. 8 ശതമാനത്തോളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.പൊട്ടാസ്യത്തിൻറെ കലവറയാണ് ധൃതരാഷ്ട്ര പച്ച എന്ന് പറയുന്നത്. ഇവ ഉപയോഗിച്ച് നമ്മുടെ കൃഷിക്ക് ആവശ്യമായ വളം നിർമ്മിക്കാൻ നമുക്ക് സാധിക്കും. മൂന്ന് രീതിയിൽ ഈ ചെടിയെ വളമാക്കി മാറ്റാം. ആദ്യം ഇലകൾ മാത്രം നുള്ളിയെടുത്തു ഇത് ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. മറ്റൊരു രീതി ഈ ചെടിയെ കട്ട് ചെയ്ത് വെള്ളത്തിലിട്ട് നല്ലതു പോലെ ഞെരടി പിഴിഞ്ഞ് ആ വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. അതുമല്ലെങ്കിൽ ഈ ചെടിയെ ചെറിയ കഷണങ്ങളാക്കി ഒരു തുണിയിൽ കിഴികെട്ടി വെള്ളത്തിൽ ഇടാം.ഇങ്ങനെ ഏഴു മുതൽ 10 ദിവസം വരെ ഇട്ടു പുളിപ്പിച്ചെടുക്കാം. ഇതിൽ ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. നല്ലൊരു ജൈവ സ്ലറിയാണ് ഇത്. വെള്ളത്തിന് പകരം ഗോമൂത്രത്തിലും ഇടാം. എട്ടു ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ്. പച്ചക്കറികൾ നന്നായി വളരാനും പൂക്കാനും നല്ല വലിപ്പമുള്ള കായ്കൾ ഉണ്ടാകാൻ ഇത് സഹായിക്കും.

You May Also Like

More From Author

33Comments

Add yours

+ Leave a Comment