ഏല കൃഷി ഇനി നമ്മുടെ ജീവിതം മാറ്റി മറിക്കും, കൃഷിയുടെ ശരിയായ രീതിയും പരിചരണവും

Estimated read time 0 min read
Spread the love

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും,ഈർപ്പവുമുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് ഏലം വ്യാപകമായി കൃഷി ചെയ്യുന്നത്. സുഗന്ധ വ്യഞ്ജനത്തിനപ്പുറം ഒരു ഔഷധം കൂടിയാണ് ഏലം. പനി, വാതം,പിത്തം,കഫം എന്നീ രോഗങ്ങൾക്ക് നല്ലൊരു മരുന്നാണ് ഏലം. കൃഷി സ്ഥലത്ത് തണൽ കൂടുന്നതും കുറയുന്നതും ഏലകൃഷിയെ പ്രതികൂലമായി ബാധിക്കും. മഴക്കാലത്തിന്റെ ആരംഭത്തിലാണ് തൈകൾ നടുന്നത്വലിയ ആഴത്തിൽ തൈകൾ നടാൻ പാടില്ല അങ്ങനെ ചെയ്യുമ്പോൾ പുതിയ തണ്ടുകളുടെ വളർച്ച തടസ്സപ്പെടാം. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലും ഏലം കൃഷി ചെയ്യാൻ സാധിക്കും. നമുക്ക് ഒരു വർഷത്തേക്ക് വേണ്ട ഏലം നമുക്ക്‌ തന്നെ നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യാം. ഒരടി താഴ്ചയിലും രണ്ടടി വീതിയിലും കുഴികൾ എടുക്കാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ എല്ലുപൊടിയോ മണ്ണുമായി ഇളക്കി ചേർക്കാം. അതിലേക്ക് തൈകൾ നടാം.തൈകളുടെ മുട്ട് മണ്ണിന് മുകളിൽ നിൽക്കുന്ന രീതിയിലാണ് തൈകൾ നടേണ്ടത്. നട്ടശേഷം കരിയില കൊണ്ട് പുതയിടുകയും തൈയ്ക്ക് ഒരു താങ്ങും കൊടുക്കാം. കൃത്യമായ ജലസേചനം ഏലകൃഷിക്ക് ആവശ്യമാണ്. വേനൽക്കാലത്ത് ജലസേചനം നൽകിയാൽ നല്ല വിളവ് ലഭിക്കും. വളപ്രയോഗത്തിൽ ജൈവവളങ്ങളാണ് നല്ലത് വേപ്പിൻപിണ്ണാക്കൊ, കോഴികാഷ്ഠമോ, ചാണകമോ ചേർക്കാം. കായ്ക്കാൻ തുടങ്ങുമ്പോൾ ചുവട്ടിലെ പുതയിട്ടത് മാറ്റി കൊടുത്ത് ചുവട് വൃത്തിയാക്കണം.ഏലം വർഷത്തിൽ രണ്ട് തവണ വിളവെടുക്കാം. പാകത്തിന് വിളഞ്ഞതും അധികം പഴുക്കത്തതുമായ ഏലക്കായ്കളാണ് വിളവെടുക്കുക. വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം കായ്കൾ എട്ടുപത്ത് ദിവസം ആകുമ്പോൾ ഉണങ്ങികിട്ടും. ഏലപ്പേൻ, കായ്തുരപ്പൻ,വെള്ളീച്ച, കമ്പിളി പുഴുക്കൾ, എന്നിവയാണ് ഏലത്തെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങൾ. ഇവ പ്രധാനമായും ഇല, കായ്കൾ, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്

You May Also Like

More From Author

22Comments

Add yours

+ Leave a Comment