അറിയാം കറുവപ്പട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

Estimated read time 0 min read
Spread the love

കറുവപ്പട്ടയ്ക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെന്ന കാര്യം നമ്മുക്ക് പലർക്കും അറിയില്ല. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നുകറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട സഹായിച്ചേക്കാം. ഇതൊരു ഹോർമോൺ ഡിസോർഡർ ആണ്. കറുവപ്പട്ട വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. ജേണൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതായി പറയുന്നു.ആന്റിഓക്‌സിഡന്റയാ പോളിഫെനോളുകളും പ്രോആന്തോസയാനിഡിനുകളും കൊണ്ട് സമ്പുഷ്ടമാണ് കറുവപ്പട്ട. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നൽകുന്നു. ഇതിന്റെ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ പോലുള്ള വിവിധ ആരോഗ്യ അപകടങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം കുടിക്കുന്നത് ആർത്തവ വേദനയുടെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. ആർത്തവം ക്യത്യമാകാനും ഇത് സഹായകമാണ്.പാർക്കിൻസൺസ് രോഗത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട മികച്ചതാണ്. ന്യൂറോ ഇമ്മ്യൂൺ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, കറുവപ്പട്ട പാർക്കിൻസൺസ് രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാൻ പ്രാപ്തമായേക്കുമെന്ന് പറയുന്നുകറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും..

You May Also Like

More From Author

+ There are no comments

Add yours