വിറ്റാമിൻ സിയുടെ കലവറയാണ് മാങ്ങയുടെ തൊലി

Estimated read time 1 min read
Spread the love

പഴങ്ങളുടെ രാജൻ’ എന്ന് മാമ്പഴത്തിനെ വിളിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. മാങ്ങ പലതരത്തിലുള്ള രുചിഭേദങ്ങളിൽ ലോകത്താകമാനം കാണപ്പെടുന്നു. പഴുത്ത മാങ്ങയുടെ നറുമണവും സ്വാദും വളരെ ഹൃദ്യമാണ്. പോഷകാംശങ്ങളുടെ കലവറ കൂടിയാണ് മാങ്ങ. പഴുത്ത മാങ്ങ കഴിക്കുന്നതുവഴി നല്ല ഉന്മേഷവും, ദാഹ ശക്തിയും ലഭിക്കുന്നു. നാടൻ മാങ്ങകൾ പിഴിഞ്ഞ് നീരെടുത്ത് അല്പം ഉപ്പും ചേർത്ത് കഴിക്കുന്നത് നല്ല ഉറക്കം വരുവാനും, ദഹനപ്രക്രിയ സുഗമമാക്കാനും ഗുണം ചെയ്യും. മാങ്ങ നീര് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിനും നല്ലതാണ്. അധികം മൂക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞു പുളിയില കൂട്ടി ഇടിച്ചു പലവട്ടം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും. മാങ്ങയുടെ തോലിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്. മാങ്ങയുടെ ഒരു കഷണം തൊലി വായിലിട്ടു ചവയ്ക്കുന്നത് മോണയിൽ കാണുന്ന പഴുപ്പ് മാറുവാൻ നല്ലതാണ്.പച്ചമാങ്ങ ഉപ്പു ചേർത്ത് കഴിക്കുന്നത് സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നത് തടയാൻ സഹായിക്കും. അമിതമായ ക്ഷീണത്തെ അകറ്റുന്നതും ചെയ്യും. ദിവസവും മാങ്ങ നീര് കഴിക്കുന്നത് നേത്ര ആരോഗ്യത്തിന് മികച്ചതാണ്.പഴുത്ത മാവില കൊണ്ട് പല്ല് തേയ്ക്കുന്നത് പല്ലിൻറെ ആരോഗ്യത്തിനും വെണ്മയ്ക്കും മികച്ചതാണ്.

You May Also Like

More From Author

29Comments

Add yours

+ Leave a Comment