മൈലാഞ്ചിക്കൃഷി: എളുപ്പമായും ലാഭകരമായും ചെയ്യാം

Estimated read time 1 min read
Spread the love

വെള്ളക്ഷാമമുള്ള സ്ഥലങ്ങളിലും അധികം പരിചരണമൊന്നുമില്ലാതെ തന്നെ മൈലാഞ്ചി വളര്‍ത്തി വിളവെടുക്കാം.ഇന്ത്യയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് സാധാരണയായി വ്യാവസായിക ആവശ്യത്തിനായി മൈലാഞ്ചി വളര്‍ത്തുന്നത്. ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങളിലാണ് ധാരാളമായി വളരുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ വിപണിയ്ക്കായി വന്‍തോതില്‍ വളര്‍ത്തുന്നുണ്ട്. തലമുടിക്ക് നിറംമാറ്റം വരുത്താനും മണവാട്ടിയുടെ കൈകള്‍ക്ക് ചുവപ്പിന്റെ പൊലിമ നല്‍കാനും മറ്റും, മലയാളികളും ഉപയോഗിക്കുന്നു.

വെള്ളക്ഷാമമുള്ള സ്ഥലങ്ങളിലും അധികം പരിചരണമൊന്നുമില്ലാതെ തന്നെ മൈലാഞ്ചി വളര്‍ത്തി വിളവെടുക്കാം. അതുകൊണ്ടുതന്നെ, വളരെ ലാഭകരമായി ചെയ്യാവുന്ന കൃഷിയാണിത്. പലതരത്തിലുമുള്ള മണ്ണിലും വളരുമെങ്കിലും പി.എച്ച് മൂല്യം 4.3 നും 8.0 നും ഇടയിലുള്ള മണ്ണാണ് അനുയോജ്യം. ഒരു ഏക്കര്‍ ഭൂമിയില്‍ 2.5 കി.ഗ്രാം വിത്ത് വിതയ്ക്കാം. തണ്ടുകള്‍ മുറിച്ചുനട്ടും വിത്ത് മുളപ്പിച്ചും കൃഷി ചെയ്യാം.

സാധാരണയായി രണ്ടുതവണ വിളവെടുക്കാറുണ്ട്. ഏപ്രില്‍ മുതല്‍ മെയ് വരെയും. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമുള്ള കാലയളവിലാണ് വിളവെടുപ്പ്. രണ്ടാമത്തെ വര്‍ഷം മുതലാണ് മൈലാഞ്ചി വിളവെടുപ്പ് നടത്താറുള്ളത്. ഏകദേശം 25 വര്‍ഷത്തോളം ഇലകള്‍ പറിച്ചെടുക്കാം.

ഹെയര്‍ ഡൈ ഉണ്ടാക്കാനായി ഉയര്‍ന്ന വിളവ് ലഭിക്കുന്ന എം.എച്ച്-1, എം.എച്ച്-2 എന്നീ ഇനങ്ങളാണ് വളര്‍ത്തുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് 3.5 ക്വിന്റല്‍ വിളവ് ലഭിക്കും.

You May Also Like

More From Author

34Comments

Add yours
  1. 24
    film porno

    Wonderful blog! I found it while searching on Yahoo News.
    Do you have any suggestions on how to get listed in Yahoo News?
    I’ve been trying for a while but I never seem to get there!
    Thanks

  2. 34
    slot gacor

    Hey there, I think your site might be having browser compatibility issues.
    When I look at your website in Chrome, it looks fine but when opening in Internet Explorer, it has
    some overlapping. I just wanted to give you a quick heads up!
    Other then that, very good blog!

+ Leave a Comment