സംസ്ഥാനത്തെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും താപനില കുറവ്. 39.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഇന്നലെ പാലക്കാട്ടെ രേഖപ്പെടുത്തി. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്-38.9 ഡിഗ്രി സെല്‍ഷ്യസ്. ഇടുക്കിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്.
2016 ഏപ്രില്‍ 27ന് 41.9 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല.
+ There are no comments
Add yours