കീഴാര്‍ നെല്ലിയുടെ ആര്‍ക്കും അറിയാത്ത അത്ഭുത ഗുണങ്ങള്‍

Estimated read time 0 min read
Spread the love

കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. മഞ്ഞപ്പിത്തത്തിന് മാത്രമല്ല അനേകം അസുഖങ്ങൾക്കുള്ള മരുന്നാണ് ഈ ഇത്തിരി കുഞ്ഞൻ ചെടി. നമ്മുടെ പൂർവികർ പ്രകൃതിയിൽ നിന്ന് കണ്ടെത്തിയ ഔഷധങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ഇതിനെ പറയാം. നനവുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴയ്‌ക്കുശേഷം നമ്മുടെ തൊടികളിൽ ധാരാളമായി വളരുന്ന ഒന്നാണ് കീഴാർ നെല്ലി നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.പലരീതിയിൽ ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.പലരോഗങ്ങൾക്കും കീഴാർനെല്ലി ഔഷധമാണെങ്കിലും മഞ്ഞപ്പിത്തത്തിന്റെ മരുന്ന് എന്ന നിലയിലാണ് ഇത് ഏറ്റവുംകൂടുതലായി അറിയപ്പെടുന്നത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ. കീഴാര്‍ നെല്ലി ഇടിച്ച് പിഴിഞ്ഞ നീര് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാലാണ് മഞ്ഞപ്പിത്തം മാറുക.

പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ ചെടി ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. കരൾ സംബന്ധമായ രോഗങ്ങൾ, പനി, മൂത്രാശയരോഗങ്ങൾ, അൾസർ പ്രമേഹം എന്നിവയ്ക്ക് കീഴാർ നെല്ലി ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഇതു സമൂലം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. തലമുടി വളരാൻ കീഴാര്‍ നെല്ലി ഉത്തമമാണ് എണ്ണ കാച്ചിയോ താളി ആയോ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കുംദഹന പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ സസ്യം. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി മുഴുവനായി അരച്ച്,അതായത് കടയോടെ അരച്ച് ഇത് മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് കാടി വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ സ്ത്രീകളിലെ അമിത ആര്‍ത്തവം, അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും പരിഹാരമാകും

You May Also Like

More From Author

+ There are no comments

Add yours