കുക്കുമ്പർ കൃഷിയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ

Estimated read time 1 min read
Spread the love

നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാവുന്ന പച്ചക്കറിയാണ് സാലഡ് വെള്ളരിക്ക. പൂർണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്ന കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയുടെ കൃഷിയിലെ ചില പൊടിക്കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ജനുവരി- മാര്‍ച്ച്, സെപ്തംബർ- ഡിസംബര്‍ എന്നീ മാസങ്ങളാണ് കുക്കുമ്പറിന്റെ പ്രധാന കൃഷിക്കാലങ്ങള്‍. വേനൽക്കാല കൃഷിയ്ക്ക് വളരെ അനുയോജ്യമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. കൃഷി ചെയ്ത് വെറും മൂന്നാഴ്ച കൊണ്ട് വിളവെടുക്കാവുന്നതാണ്.വെള്ളരിയുടെ വിത്ത് സ്യൂഡോമോണസുമായി ലായനിയിൽ മുക്കി വച്ചശേഷം മുളപ്പിക്കുന്നത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും. വെള്ളരി കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം നന്നായി കൊത്തിയിളക്കിയ ശേഷം അടിവളം നല്‍കണം. ഇതിനായി ഉണങ്ങിയ ചാണകപ്പൊടി ഉപയോഗിക്കാം.
കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി ഇട്ടുകൊടുക്കുന്നതും ഗുണം ചെയ്യും. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളാണ് വേണ്ടത്. ഇതിൽ അഞ്ച് വിത്തുകള്‍ വരെ വിതയ്ക്കാവുന്നതാണ്. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ രണ്ട് മണിക്കൂര്‍ ഇട്ടതിന് ശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുമ്പോള്‍ മുളച്ചു തുടങ്ങും. ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ആരോഗ്യമുള്ള മൂന്ന് തൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റുക.
പച്ചച്ചാണകം വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടാതെ, രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം.വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാൻ ശ്രദ്ധിക്കണം. പൂവിട്ടു കഴിഞ്ഞ് 10 ദിവസത്തിലൊരിക്കല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും വിളവ് മികച്ചതാക്കാൻ സഹായിക്കും. ഇങ്ങനെ പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് നമ്മുടെ വീട്ടുവളപ്പിൽ നിന്ന് തന്നെ മികച്ച ഉൽപ്പാദനം ലഭിക്കുമെന്നത് ഉറപ്പാണ്.
ബോറാക്‌സ് രണ്ടു ഗ്രാം എടുത്ത് രണ്ടുതുള്ളി ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടണം. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തളിക്കണം. സലാഡ് വെള്ളരിയുടെ തൂക്കം കൂട്ടാന്‍ ഇത് സഹായിക്കുംവെള്ളരിക്കയിൽ ജലാംശം അധികമായതിനാൽ അവ ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.വെള്ളരിക്ക കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനാകും. വെള്ളരിക്കയിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. അതിനാൽ തന്നെ വിശപ്പ് ഒഴിവാക്കുന്നതിന് വെള്ളരിക്ക പ്രയോജനകരമാണ്.
വെള്ളരിക്ക കാഴ്ച്ചശക്തി മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ വെളളരിക്ക സഹായകരമാണ്. വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ധാരാളമുള്ളതിനാൽ തന്നെ ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ ശേഖരണം അവ തടയുന്നു. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഉറപ്പാക്കാൻ വെള്ളരിക്ക സഹായിക്കുന്നു.

You May Also Like

More From Author

37Comments

Add yours
  1. 24
    slot

    Nice post. I learn something new and challenging on blogs I stumbleupon every day.

    It will always be helpful to read articles from other
    authors and practice a little something from other web sites.

  2. 27
    appro.com.vn

    I loved as much as you’ll receive carried out right here.
    The sketch is tasteful, your authored material stylish.
    nonetheless, you command get bought an impatience over that you wish be delivering the following.
    unwell unquestionably come more formerly again since
    exactly the same nearly a lot often inside case you shield
    this increase.

  3. 32
    malaysia evisa application

    Hmm it appears like your website ate my first comment
    (it was extremely long) so I guess I’ll just sum it up what I had
    written and say, I’m thoroughly enjoying your blog.
    I too am an aspiring blog writer but I’m still new to everything.

    Do you have any tips for rookie blog writers? I’d really appreciate
    it.

  4. 37
    Bokep Terbaru

    My programmer is trying to convince me to move
    to .net from PHP. I have always disliked the idea because of the expenses.
    But he’s tryiong none the less. I’ve been using WordPress on a variety
    of websites for about a year and am anxious about switching to another platform.
    I have heard great things about blogengine.net. Is there a way I can import all
    my wordpress posts into it? Any help would be greatly appreciated!

+ Leave a Comment