ടെറസിലെ കൈതച്ചക്ക കൃഷി

Estimated read time 1 min read
Spread the love

വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്ന പൈനാപ്പിള്‍ യാതൊരു വിധ കീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഒന്നാണ്. ഭാഗികമായ തണലിലും നന്നായി വളരുന്ന ഇവ ടെറസില്‍ 1 വര്‍ഷം കൊണ്ട് വിളവു തരുന്നു എന്നതാണ് എന്റെ അനുഭവം. 18 മുതല്‍ 24 മാസം കൊണ്ട് ആദ്യ വിളവു ലഭിക്കും എന്നാണ് പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്ക് 1 വര്‍ഷം കൊണ്ട് വിളവു ലഭിച്ചിരിക്കുന്നു, തീര്‍ത്തും ജൈവരീതിയില്‍ ആണ് കൃഷി ചെയ്തത്.കൈതച്ചക്ക പഴത്തിന്റെ മുകളിലെ തലപ്പ്‌ , ചെടിയുടെ ഇലയടുക്കില്‍ നിന്ന് വളരുന്ന കന്ന് ഇവ നടുവാന്‍ ഉപയോഗിക്കാം. ഇലയടുക്കിലെ കന്നുകള്‍ ആണ് കൈതക്കച്ചക്ക നടുവാന്‍ ഏറ്റവും ഉത്തമം. ഇവ നേരത്തെ പുഷ്പിക്കുകയും വേഗത്തില്‍ വിളവു ലഭിക്കുകയും ചെയ്യുന്നു. ഇതു ലഭ്യമല്ല എങ്കില്‍ കടയില്‍ നിന്നും വാങ്ങുന്ന പഴത്തിന്റെ മുകളിലെ തലപ്പ്‌ നടുവാനായി ഉപയോഗപ്പെടുത്താംടെറസില്‍ ചെയ്യുമ്പോള്‍ ഗ്രോ ബാഗ് ഒഴിവാക്കി പ്ലാസ്റ്റിക് ബക്കറ്റുകള്‍ (പെയിന്‍റ് ബക്കറ്റു) പോലെയുള്ളവ ഉപയോഗിക്കുന്നതാണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും , കമ്പോസ്റ്റും ചേര്‍ത്ത പോട്ടിംഗ് മിക്സ് ഇതില്‍ നിറയ്ക്കുക. വെള്ളം വാര്‍ന്നു പോകുവാന്‍ ബക്കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ ഇടണം. മെയ്-ജൂണ്‍ ആണ് കൈതച്ചക്ക നടുവാന്‍ പറ്റിയ സമയം,

You May Also Like

More From Author

5Comments

Add yours
  1. 3
    PHISING

    Outstanding post however , I was wanting to know if you could write a litte more
    on this subject? I’d be very grateful if you could elaborate a little bit further.
    Kudos!

  2. 5
    SEO Services Philippines

    Howdy very nice blog!! Man .. Excellent .. Superb .. I’ll bookmark your web site and
    take the feeds additionally? I’m glad to find so many helpful information here within the submit, we need develop more strategies in this regard,
    thanks for sharing. . . . . .

+ Leave a Comment