കോഴിക്കർഷകർക്ക് ഇരുട്ടടിയായി കെട്ടിട നികുതി നോട്ടീസ് താലൂക്ക് ഓഫീസുകളിൽനിന്ന് നൽകിയത് വലിയ വാർത്തയായിട്ടുണ്ട്. പല കർഷകർക്കും ഭീമമായ തുകയാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്. അടച്ചില്ലെങ്കിൽ ജപ്തി നടപടിയെന്ന മുന്നറിയിപ്പുമുണ്ട്.
എന്നാൽ, 2017 സെപ്റ്റംബർ 15ന് പുറത്തിറങ്ങിയ ഉത്തരവിൽ ഫാമുകളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് കെട്ടിട നികുതി ഈടാക്കേണ്ടതില്ലെന്ന് പറയുന്നുണ്ട്. 1975ലെ കേരള കെട്ടിടനികുതി നിയമം വകുപ്പ് 3(1)(ബി) പ്രകാരം മുഖ്യമായും മതപരവും ധർമപരവും വിദ്യാഭ്യാസ പരവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ഫാക്ടറിയായ വർക്ക് ഷോപ്പായോ കന്നുകാലി-പന്നി-കോഴി ഫാമുകളായോ, പോളിഹൌസ് ആയോ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ടി നിയമപ്രകാരമുള്ള കെട്ടിടനികുതി ഈടാക്കേണ്ടതില്ല.
മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകളിൽ തഹസിൽദാർ തലത്തിലും ജില്ലാ കലക്ടർ തലത്തിലും തീരുമാനമെടുത്ത് തീർപ്പാക്കാൻ കഴിയുന്നവയും സർക്കാരിലേക്ക് അയയ്ക്കുന്ന പ്രവണ തണ്ടുവരുന്നു. ഇതുകാരണം അപേക്ഷകളിൽ തീരുമാനമുണ്ടാകുന്നതിന് അഭികാമ്യമല്ലാത്ത കാലതാമസം നേരിടുന്നു.
നിയമപരവും വിവേചനപരവുമായ അധികാരമുപയോഗിച്ച് ഇത്തരം കാര്യങ്ങളിൽ അസെസ്സിങ് അധികാരികൾത്തന്നെ സുചിന്തിതമായ തീരുമാനങ്ങൾ കൈക്കൊള്ളാവുന്നതാണ്. കെട്ടിട-സ്ഥാപന ഉടമകൾക്ക് തർക്കമുള്ള പക്ഷം മാത്രം അക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് 3(2) പ്രകാരം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. മേൽ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി പാലിക്കേണ്ടതാണ്.
പി.എച്ച്.കുര്യൻ
അഡീഷണൽ ചീഫ് സെക്രട്ടറി
ഫാമുകൾക്ക് കെട്ടിട നികുതി ചുമത്തുന്ന പക്ഷം പി.എച്ച്. കുര്യന്റെ ഉത്തരവ് ഹാജരാക്കി നികുതിയൊഴിവ് ലഭിക്കുമെന്ന് കർഷകരും കോഴിവളർത്തൽ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടി.
Your point of view caught my eye and was very interesting. Thanks. I have a question for you.