പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമാണ് വാഴപ്പഴം. കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ നാട്ടില്‍ വാഴപ്പഴം ലഭിക്കും. മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാം.സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്.
ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ് വാഴപ്പഴം അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു പഠനം പറയുന്നു. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്— സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നിവ.
ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. റോബസ്റ്റ മുതൽ ഞാലിപ്പൂവൻ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഊർജം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാൻ സഹായിക്കാൻ വേണ്ട സൂക്ഷ്മപോഷകങ്ങൾ നൽകുകയും ചെയ്യും.വിഷമം തോന്നുമ്പോൾ പഴം
കഴിക്കൂ വിഷമം കുറയുന്നതു കാണാം. പഴത്തിലുള്ള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിൻ ആക്കി മാറ്റും. ഈ സെററ്റോണിൻ ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കൾ ശാന്തസ്വഭാവക്കാരായി പിറക്കാൻ തായ്ലൻഡിൽ ഗർഭിണികൾ സ്ഥിരമായി പഴം കഴിക്കാറുണ്ട്.
പഴത്തിലെ B6 ഘടകം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളർച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉൽപാദനം മെച്ചപ്പെടുത്തി വിളർച്ചക്കെതിരെ പ്രവർത്തിക്കുന്നു.
ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്. പഴം കഴിച്ചാൽ മലബന്ധം ഒഴിവാക്കാം. വയറിളക്കാൻ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടൻ പഴമാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം ചെയ്യുന്നത്.
+ There are no comments
Add yours