വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. മാംസവും മുട്ടയും പോഷകമൂല്യവും ഔഷധഗുണവുമാണ് കരിങ്കോഴിയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നത്.
ഹൃദ്രോഗികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മാംസമെന്നാണ് മൈസൂരുവിലെ ദേശീയ ഭക്ഷ്യഗവേഷണസ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്.ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും നിരവധി ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴിമാംസം.മനുഷ്യശരീരത്തിനാവശ്യമായ എട്ട് അമിനോ അമ്ലങ്ങളുള്‍പ്പെടെ കരിങ്കോഴി മാംസത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായകമാണ്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍കോഴികളെ അപേക്ഷിച്ച് കുറവാണ്.
കരിങ്കോഴിയുടെ ഗുണങ്ങൾ.ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും കരിങ്കോഴികളുടെ മാംസത്തിന്റെ പ്രത്യേകതയാണ്. കരിങ്കോഴിയിറച്ചിയിലെ പ്രോട്ടീൻ 24-27% വരെയാണ്. സാധാരണ കോഴിയിറച്ചിയിൽ ഇത് 15-18% മാത്രമാണ്. അതേ റിപ്പോർട്ട് പ്രകാരം കരിങ്കോഴി മാംസത്തിലെ കൊഴുപ്പളവ് കേവലം 0.73-1.05% മാത്രമാണ്. സാധാരണ കോഴിയിറച്ചിയിൽ കൊഴുപ്പളവ് ഇതിന്റെ 20-25 ഇരട്ടിയാണ്.
ഹൃദ്രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ മാംസമായാണ് മൈസൂരിലെ ദേശീയ ഭക്ഷ്യ ഗവേഷണ സ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്. ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും ജീവകം ബി1, ബി2, ബി12, സി, ഇ, നിയാസിൻ, നികോട്ടിനിക് ആസിഡ് തുടങ്ങിയ ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴി മാംസം. മനുഷ്യശരീരത്തിനാവശ്യമായ 8 അനിവാര്യ അമിനോ അമ്ലങ്ങൾ അടക്കം 18 തരം അമിനോ അമ്ലങ്ങൾ കരിങ്കോഴി മാംസത്തിൽ അടങ്ങിയിട്ടുണ്ട്
+ There are no comments
Add yours