.അതിപുരാതന കാലം മുതല്‍ക്കേ മനുഷ്യരാശിയുമായി അഭേദ്യമായ ബന്ധമാണ് പനിനീര്‍പൂക്കള്‍ക്കുളളത്. സ്‌നേഹം, പരിശുദ്ധി, നിഷ്‌കളങ്കത തുടങ്ങിയവയുടെ പ്രതീകമായി റോസാപ്പൂക്കള്‍ ‘പുഷ്പങ്ങളുടെ റാണി’ എന്ന വിശേഷണം ഏറെ അര്‍ത്ഥവത്താക്കുന്നു. സൗരഭ്യം പരത്തുന്ന പൂക്കളുളള കുറ്റിച്ചെടി, നിറയെ പൂക്കളുമായി പടര്‍ന്ന് കയറുന്ന വളളിച്ചെടി, ഫ്‌ളവര്‍ ബെഡ്ഡുകള്‍ക്കും, ബോര്‍ഡറുകള്‍ക്കും മാറ്റ് കൂട്ടുന്ന കുറിയ ഇനങ്ങള്‍, ചട്ടിയില്‍ വളര്‍ത്താവുന്ന മിനിയേച്ചറുകള്‍ എന്നിങ്ങനെ പല രൂപത്തില്‍ റോസ് ഉദ്യാനത്തിന് ചാരുതയേകും. ഇത് കൂടാതെ വ്യാവസായിക അടിസ്ഥാനത്തില്‍ കട്ട് ഫ്‌ളവര്‍ ആയും ലൂസ് ഫ്‌ളവര്‍ ആയും റോസ് കൃഷി ചെയ്യാം. നീളത്തില്‍ തണ്ടോടെ മുറിച്ചെടുക്കാവുന്ന ഒറ്റപ്പൂക്കളാണ് കട്ട് ഫ്‌ളവേഴ്‌സ്. ഹൈബ്രിഡ് ടീ വിഭാഗത്തില്‍ പെടുന്ന റോസിനങ്ങള്‍ ആണ് കട്ട് ഫ്‌ളവേഴ്‌സ് ആയി പ്രധാനമായും കൃഷി ചെയ്ത് വരുന്നത്. ബൊക്കെ, സ്റ്റേജ് അലങ്കാരം, ഫ്‌ളവര്‍ അറേജ്‌മെന്റ് ഉപയോഗിക്കുന്നു. പൂങ്കുലയും നീളം കുറഞ്ഞ ഞെട്ടോടും കൂടിയ ഇനങ്ങളാണ് ലൂസ് ഫളവേഴ്‌സ്. വലിയ പൂക്കളോടുകൂടിയ ഫ്‌ളോറിബണ്ടകള്‍, ഉയരം കുറഞ്ഞതും ചെറിയ പൂക്കളോടുകൂടിയ പൂങ്കുലകളുമുളള പോളിയാന്തകള്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന റോസുകളാണ് ലൂസ് ഫ്‌ലവര്‍ ആയി ഉപയോഗിക്കുന്നത്. പൂജകള്‍ക്കും മാല കെട്ടുന്നതിനും, സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുന്നതിനും ഭക്ഷ്യയോഗ്യമായവ ഉള്‍പ്പെടെ നിരവധി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ലൂസ് ഫ്‌ളവേഴ്‌സ് വേണം.
ഇന്ത്യയില്‍ കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റോസ് വാണിജ്യ കൃഷി ഉളളത് കേരളത്തില്‍ താരതമ്യേന തണുപ്പുളള സ്ഥലങ്ങളായ ഇടുക്കി, വയനാട് ജില്ലകളാണ് റോസ് കൃഷിയ്ക്ക് ഉത്തമം. എങ്കിലും കൃത്യമായ പരിചരണമുറകള്‍ അവലംബിച്ചുകൊണ്ട് ചെലവു കുറഞ്ഞ പോളിഹൗസുകളിലോ, റെയിന്‍ ഷെല്‍റ്ററുകളിലോ ചൂടിനെ ചെറുത്ത് നില്‍ക്കാന്‍ കഴിവുളള ഇനങ്ങള്‍ കൃഷി ചെയ്യാംവാണിജ്യ കൃഷിചെയ്യാവുന്ന നിരവധി റോസിനങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ തന്നെ നൂറിലധികം റോസിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫസ്റ്റ് റെഡ്, ഗ്രാന്റ് ശാല, താജ്മഹല്‍, പാഷന്‍ തുടങ്ങിയ ചുവന്ന റോസിനങ്ങളും ഗോള്‍ഡന്‍ ഗെയ്റ്റ്, ഗോള്‍ഡ് സ്‌ട്രൈക്ക് സ്‌കൈലൈന്‍, തുടങ്ങിയ മഞ്ഞനിറമുളളവയും മൂവിസ്റ്റാര്‍ മിറാക്കിള്‍, ട്രോപ്പിക്കല്‍ ആമസോണ്‍ തുടങ്ങിയവ ഓറഞ്ചു നിറമുളളവയും നോബ്ലെസ്സ് പിങ്കു നിറമുളളതും, ഐസ്ബര്‍ഗ്, പോളോ ഹോളിവുഡ്, അവിലാന്‍ഞ്ച് എന്നിവ വെളുപ്പ് നിറമുളളതുമാണ്. അര്‍ക്ക പരിമള, അര്‍ക്ക സുകന്യ, അര്‍ക്ക സവി, അര്‍ക്ക പ്രൈഡ്, അര്‍ക്ക ഐവറി, അര്‍ക്ക സ്വദേശ് എന്നിവ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ ഇനങ്ങളാണ്. ഇവയില്‍ അര്‍ക്ക പരിമള, അര്‍ക്ക സവി എന്നിവ ലൂസ് ഫ്‌ളവര്‍ ആയും, അര്‍ക്ക സുകന്യ ഉദ്യാന പുഷ്പമായും ബാക്കി ഇനങ്ങള്‍ കട്ട് ഫ്‌ളവേഴ്‌സ് ആയും ഉപയോഗിക്കാം.
മണ്ണും കാലാവസ്ഥയും
ജൈവാംശം ധാരാളമുളള അമ്ല-ക്ഷാരനില 5.5 മുതല്‍ 6.5 വരെയുളള മണ്ണാണ് റോസ് വളര്‍ത്താന്‍ അനുയോജ്യം. പകല്‍ സമയം താപനില 25 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും, രാത്രി താപനില 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസും ആണ് ഉത്തമം. ധാരാളം സൂര്യപ്രകാശം ലഭിക്കുകയും വേണം. അന്തരീക്ഷ ആര്‍ദ്രത കൂടുന്നത് കുമിള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.മുതല്‍ 18 മാസം വരെ പ്രായമുളള ബഡ്ഡ് തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഗ്രാഫ്റ്റ് തൈകളും ഇപ്പോള്‍ നഴ്‌സറികളില്‍ ലഭ്യമാണ്. ഉദ്യാന പുഷ്പമായി വളര്‍ത്തുമ്പോള്‍ കമ്പ് മുറിച്ച് നടുകയാണ് പതിവ്.ചട്ടികളിലും തടങ്ങളിലും റോസ് നടാം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തടങ്ങളാണ് നല്ലത്. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തടങ്ങളുണ്ടാക്കാം. ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയാണെങ്കില്‍ ഏറെ നല്ലത്. മണല്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പകരം ചകിരിച്ചോറ് കമ്പോസ്റ്റും ഉപയോഗിക്കാം. 40 സെ. മീ. ഉയരം മുകള്‍ ഭാഗത്ത് 90 സെ.മീ. വീതി, അടി ഭാഗം 100 സെ.മീ. വീതി എന്ന കണക്കില്‍ സൗകര്യപ്രദമായ നീളത്തില്‍ തടങ്ങളെടുക്കാം. തടങ്ങല്‍ തമ്മില്‍ 40 സെ. മീ. അകലം നല്‍കാവുന്നതാണ്. ഇപ്രകാരം തയ്യാറാക്കിയ തടങ്ങളില്‍ 15-18 സെ. മീ. ചെടികള്‍ തമ്മില്‍ 40-45 സെ.മീ. വരികള്‍ തമ്മില്‍ എന്ന രീതിയില്‍ അകലം നല്‍കി ചെടികള്‍ നടാം. തയ്യാറാക്കിയ തടങ്ങളില്‍ ചെറിയ കുഴികള്‍ എടുത്താണ് നടേണ്ടത്. നടുന്ന സമയത്ത് ബഡ്ഡ്/ ഗ്രാഫ്റ്റ് ചെയ്തഭാഗം മണ്ണിന് / തടത്തിന് മുകളില്‍ നില്‍ക്കുംവിധം നടണംവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായ വളപ്രയോഗം റോസിന് ആവശ്യമാണ്. ‘റോസ് മിക്‌സ്’ എന്ന പേരില്‍ റെഡിമെയ്ഡ് രാസവളമിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും രാസവളങ്ങളും, ജൈവവളങ്ങളും ചേര്‍ത്തുണ്ടാക്കിയ വളക്കൂട്ട് റോസ് ഗുണകരമാണ്. കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ 5 കിലോ വീതം, അമോണിയം ഫോസ്‌ഫേറ്റ് സള്‍ഫേറ്റ്, സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവ 2 കിലോ വീതം, പൊട്ടാസ്യം സള്‍ഫേറ്റ് ഒരു കിലോ എന്ന രീതിയില്‍ കലര്‍ത്തിയ മിശ്രിതം 75 ഗ്രാം വീതം ചെടിയ്ക്ക് നല്‍കാം. ചെടി നട്ട് ഒന്നര മാസത്തിനു ശേഷം ആദ്യത്തെ വളപ്രയോഗം നടത്താം. പ്രൂണിംഗിനു തൊട്ടു മുമ്പായി ഓരോ ചെടിയ്ക്കും 50 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ 2-5 കി. ഗ്രാം വീതം ചാണകപ്പൊടി നല്‍കാം. പ്രൂണിംഗിനു ശേഷം ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ വെളളത്തിലിട്ട് പുളിപ്പിച്ചതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ച് തടങ്ങളില്‍ ഒഴിച്ചു കൊടുക്കണം. പൂമൊട്ടുകള്‍ ഉണ്ടായിക്കഴിഞ്ഞാലും ആഴ്ചയിലൊരിക്കല്‍ ആവശ്യമെങ്കില്‍ പുളിപ്പിച്ച ദ്രവ ജൈവവളങ്ങള്‍ നേര്‍പ്പിച്ച് തടങ്ങളില്‍ ചാലുകള്‍ എടുത്താണ് വളം ഇട്ട് കൊടുക്കേണ്ടത്. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ഇലകള്‍ മഞ്ഞളിക്കുന്നതിനും പൂക്കളുടെ വലിപ്പം, ഗുണമേന്മ എന്നിവ കുറയുന്നതിനും കാരണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ മാംഗനീസ് സള്‍ഫേറ്റ് 15 ഗ്രാം, മഗ്നീഷ്യം സള്‍ഫേറ്റ് 20 ഗ്രാം, ചീലേറ്റഡ് ഇരുമ്പ് 10 ഗ്രാം, ബോറാക്‌സ് 5 ഗ്രാം, എന്ന തോതിലെടുത്ത മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കണം. പുഷ്പിക്കുന്ന സമയം ഇലകളിലെ വളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഫെര്‍ട്ടിഗേഷന് സൗകര്യമുണ്ടെങ്കില്‍ ചെടിയുടെ ആവശ്യമനുസരിച്ച് നനവെളളത്തിലൂടെ വളം നല്‍കാനും അങ്ങനെ ഗുണമേന്മയുളള പൂക്കള്‍ ഉല്‍പാദിപ്പിക്കുവാനും സാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഫെര്‍ട്ടിഗേഷന്‍ ഏറെ ഗുണം ചെയ്യും.ചെടികളുടെ ആകൃതി നിയന്ത്രിക്കാനും തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കാനുംപ്രത്യേക രീതിയില്‍ ശാഖകള്‍ മുറിച്ച് മാറ്റുന്നതാണ് പ്രൂണിംഗ്. ആരോഗ്യം കുറഞ്ഞ കീടരോഗബാധയേറ്റതുമായ സസ്യഭാഗങ്ങള്‍ നീക്കം ചെയ്യാനും പ്രൂണിംഗ് നടത്തി 45 മുതല്‍ 50 ദിവസത്തിനകം പൂക്കള്‍ വിളവെടുക്കാനും സാധിക്കും. ചെടിയുടെ വളര്‍ച്ചാ സ്വഭാവമനുസരിച്ച് പ്രൂണിംഗിന്റെ തീവ്രത വ്യത്യാസപ്പെടും. ഹൈബ്രിഡ് ടീ റോസുകള്‍ക്ക് ആദ്യ വര്‍ഷം ചെടിയ്ക്കുളളിലേക്ക് വളര്‍ന്നു കിടക്കുന്ന കീടരോഗബാധയേറ്റ ശാഖകള്‍ നീക്കി പ്രധാന ശാഖകള്‍ 25 സെ. മീ. മാത്രം നിര്‍ത്തി ബാക്കി മുറിച്ച് കളയും. രണ്ടാം വര്‍ഷം മുതല്‍ കീടരോഗബാധയേറ്റതും ആരോഗ്യമില്ലാത്ത ശാഖകള്‍ നീക്കം ചെയ്യുന്നതിനോടൊപ്പം തലേ വര്‍ഷം പ്രൂണിംഗിനു ശേഷം വളര്‍ന്നു വരുന്ന ശാഖകളുടെ പകുതിയ്ക്ക് വച്ച് മുറിച്ചു മാറ്റണം പ്രൂണിംഗ് ചെയ്യുമ്പോള്‍ മുറിച്ചു മാറ്റുന്ന ഭാഗം ഒരു മുകുളത്തിന്റെ കാല്‍ ഇഞ്ച് മുകളിലായി 45 ഡിഗ്രിയില്‍ പുറത്തേക്ക് വരത്തക്കരീതിയില്‍ മുറിച്ചു മാറ്റണം. പ്രൂണിംഗ് നടത്തിയ ഉടനെ ഏതെങ്കിലും കുമിള്‍ നാശിനി പ്രയോഗം നടത്തണം. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആണ് പ്രൂണിംഗ് നടത്തുന്നത്. വാടിയ പൂക്കളും അപ്പപ്പോള്‍ നീക്കം ചെയ്യണം. പൂക്കള്‍ വാടിയാല്‍ പൂവിന് തൊട്ടു താഴെയുളള ഇലയോടെ തണ്ട് മുറിച്ചു മാറ്റണം. പൂങ്കുലകളാണെങ്കില്‍ വാടുന്ന ഓരോ പൂവും പ്രത്യേകം നീക്കം ചെയ്യുകയും അവസാനത്തെ പൂവും വാടിക്കഴിഞ്ഞ് തണ്ടോടു കൂടെ മുറിച്ചു മാറ്റണം.
Hi there everybody, here every one is sharing these kinds of knowledge, therefore
it’s fastidious to read this weblog, and I used to visit this blog every day.
Wow, this article is nice, my younger sister is analyzing these
things, thus I am going to inform her.
With havin so much content do you ever run into any issues of plagorism or copyright
infringement? My site has a lot of exclusive content I’ve either
authored myself or outsourced but it seems a lot of it is popping it up all over the internet without my permission. Do you know any solutions to help stop content from being ripped off?
I’d really appreciate it.