കണിക്കൊന്നയുടെ ആരുമറിയാത്ത ഉപകാരങ്ങൾ

Estimated read time 0 min read
Spread the love

വിഷു അടുക്കാറായതോടെ കണിക്കൊന്ന പൂത്തു നിൽക്കുന്ന കാഴ്ചകൾ കേരളത്തിൽ അങ്ങോളെ ഇങ്ങോളം കാണാൻ കഴിയും. മനോഹരമായ കർണ്ണികാരം കാണുന്നതു തന്നെ ഒരു കുളിർമ്മയാണ്. കണി വെക്കാൻ മാത്രമല്ല, കണിക്കൊന്ന കൊണ്ട് നിരവധി ഉപകാരങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ പൂത്തുലഞ്ഞു നിക്കുന്നു കൊന്ന മരം തണൽമരമായും, അലങ്കാര വൃക്ഷമായും വള‍ർത്താം.ച‍ർമ്മരോഗങ്ങൾക്കും, ചുമ, ചുണങ്ങ്, മലബന്ധം, പനി, രക്ത ശുദ്ധീകരണം എന്നിവയക്ക് കണിക്കൊന്ന ഉപയോഗിക്കും. കണിക്കൊന്നയുടെ ഇലകൾ ച‍ർമ്മരോഗങ്ങൾക്ക് നല്ലതാണ്. തളിരില അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും. കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും. കണിക്കൊന്ന തൊലി കഷായം വച്ച് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കുംകണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്. കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും. കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

You May Also Like

More From Author

31Comments

Add yours

+ Leave a Comment