ഈ ചെടി വീട്ടിലുള്ളവർ അറിയാൻ

Estimated read time 0 min read
Spread the love

നമ്മളെല്ലാവരും വീടുകളിൽ നട്ടു വളർത്താറുള്ള ഒരുതരം ചെടിയാണ് ഓക്സിജൻ പ്ലാന്റുകൾ എന്ന് അറിയപ്പെടുന്നത്. ഇവയ്ക്ക് ഒരുപാട് വെള്ളവും വളവും ആവശ്യമായി വരുന്നില്ലെങ്കിലും സൂക്ഷിച്ചു പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ ഇവ കേടായി പോകുന്നതാണ്. ഒരുപാട് ജലാംശം ആവശ്യമില്ലാത്ത ചെടി ആയതു കൊണ്ട് തന്നെ വെള്ളം കെട്ടി നിൽക്കുന്നിടത് ഇവ നടുന്നതെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതായിരിക്കും. ഈ ചെടി എങ്ങനെ പരിപാലിച്ചെടുക്കാം എന്ന് വിശദമായി പരിശോധിക്കാം. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കൂടുതൽ കാർബൺഡയോക്സൈഡുകൾ വലിച്ചെടുത്ത്ധാരാളം ഓക്സിജൻ നൽകുന്ന ചെടിയാണ് ഇവയെന്നാണ് പൊതുവേ പറഞ്ഞു വരുന്നത്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്താണ് ഇവ നിൽക്കുന്നതെങ്കിൽ നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ചകിരിയുടെ തൊണ്ടുകൾ അവയുടെ സൈഡിലായി പതിപ്പിച്ചു വെച്ചു കൊടുക്കണം. ഇങ്ങനെ ചകിരി തൊണ്ടുകൾ പതിപ്പിച്ചു വെച്ചു കൊടുക്കുമ്പോൾ ചെടിയുടെ സൈഡിലൂടെ മുഴുവൻ പതിപ്പിച്ചു വച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെയുള്ള ഗുണം എന്താണെന്ന് വെച്ചാൽ മഴ പെയ്യുമ്പോൾ കെട്ടിനിൽക്കാൻ സാധ്യതയുള്ള വെള്ളം ഈ ചകിരി വലിച്ചെടുക്കുന്നതായിരിക്കും.അങ്ങനെയുള്ളപ്പോൾ ചെടിയുടെ സൈഡിലേക്ക് കുറച്ചു വെള്ളം മാത്രമേ പോവുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടി ചീഞ്ഞു പോകാൻ സാധ്യത വളരെ കുറവായിരിക്കും. വീട്ടിലുള്ള എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു ടെക്നിക് ആണിത്. മാത്രവുമല്ല എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു വസ്തുവാണ് ചകിരി. മഴക്കാലങ്ങളിൽ ചെടികൾ നശിച്ചു പോകാതിരിക്കാൻ ഈ ഒരു ടെക്നിക്ക് എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്.

You May Also Like

More From Author

25Comments

Add yours

+ Leave a Comment