മധുരക്കിഴങ്ങ് ചില്ലറക്കാരനല്ല; ഗുണങ്ങൾ പലതാണ്

Estimated read time 0 min read
Spread the love

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പേരുമായി സാമ്യമുണ്ടെങ്കിലും, മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുടുംബവുമായി ബന്ധമില്ലാത്തതിനാൽ പോഷകാഹാരത്തിലും തികച്ചും വ്യത്യസ്തമാണ്. അന്നജവും നാരുകളും മധുരക്കിഴങ്ങളിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്. മധുരക്കിഴങ്ങ് കഴിച്ചതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുകയും ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പുരോഗതിയുണ്ടാവുകയും ചെയ്തതായി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ.ബെർഹാർഡ് ലുദ്‌വിക് 2004 നടത്തിയ പഠനത്തിൽ പറയുന്നു. ഡയബറ്റിസ് കെയറാണ് പഠനം പ്രസിദ്ധീകരിച്ചത്.

വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് ഇവയിലെ അയൺ സഹായിക്കും. 124 ഗ്രാം മധുരക്കിഴങ്ങിൽ 12.8 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ദിവസവും സ്ത്രീകൾക്ക് 75 മില്ലി ഗ്രാമും പുരുഷന്മാർക്ക് 90 മില്ലി ഗ്രാമും വിറ്റാമിൻ സി ശരീരത്തിൽ ലഭ്യമാകണമെന്നാണ് വിദഗ്ധർ പറയുന്നത്.

You May Also Like

More From Author

29Comments

Add yours

+ Leave a Comment