ജാതി കൃഷി-നടീൽ പ്രവർത്തനങ്ങളും ഇടക്കാല പരിചരണമുറകളും

Estimated read time 1 min read
Spread the love

വിത്തു വഴിയും ഗ്രാഫ്റ്റ് ചെയ്ത തൈകൾ വഴിയും ജാതിയുടെ പ്രജനനം നടത്താം. കാലവർഷാരംഭത്തോടെയാണ് തൈകൾ നടേണ്ടത്. തൈകൾ ഉൽപാദിപ്പിക്കുന്നതിന് വിളഞ്ഞു പാകമായ പുറംതോട് പൊട്ടിയ കായ്കൾ നോക്കി തിരഞ്ഞെടുക്കണം. ഇവയുടെ പുറത്ത് മാംസളമായ തൊണ്ടും ജാതിപത്രിയും മാറ്റിയശേഷം ശേഖരിച്ച് അന്നുതന്നെ വിത്ത് പാകണം. 50 മുതൽ 80 ദിവസത്തിനുള്ളിൽ വിത്തുമുളക്കും. രണ്ട് ഇല വിരിയുന്നതോടെ തൈകൾ പോളിത്തീൻ കൂടുകളിലേക്ക് മാറ്റി നടാം.കുഴികൾ 90*90*90 സെൻറീമീറ്റർ വലിപ്പത്തിലും 8*8 മീറ്റർ അകലത്തിലും ആയിരിക്കണം. മേൽമണ്ണ് കമ്പോസ്റ്റ് എന്നിവ ഇട്ട് നിറച്ചതിനു ശേഷം തൈകൾ നടാവുന്നതാണ്.ഇവയ്ക്ക് തണൽ ആവശ്യമായതു കൊണ്ട് വേഗം വളരുന്ന തണൽമരങ്ങൾ ആയ വാക മുരിക്ക് എന്നിവ നേരത്തെ തന്നെ വെച്ചു പിടിപ്പിക്കണം. ആദ്യഘട്ടങ്ങളിൽ തണലിനു വേണ്ടി വാഴകൃഷി ചെയ്യാവുന്നതാണ്. ചെടി ഒന്നിന് 50 കിലോ ജൈവവളം ഓരോ കൊല്ലവും ഇട്ടു നൽകണം. വേനൽക്കാലത്ത് അഞ്ചു മുതൽ ഏഴു ദിവസത്തെ ഇടവേളകളിൽ ജലസേചനം നടത്തണം ഒന്നാംഘട്ട വളപ്രയോഗം മെയ്- ജൂൺ മാസങ്ങളിൽ രണ്ടാംഘട്ടം സെപ്റ്റംബർ മാസങ്ങളിൽ നടത്തണം.ചെറു തൈകൾക്ക് തണൽ നൽകി സൂര്യതാപത്തിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കുന്നിൻചരിവുകളിലും, ജാതി തനിവിളയായി കൃഷി ചെയ്യുന്ന തോട്ടങ്ങളിലും സ്ഥിരമായി തണൽ സംവിധാനങ്ങൾ ഒരുക്കണം. വേനൽക്കാലത്ത് അഞ്ചു മുതൽ ഏഴു ദിവസത്തെ ഇടവേളകളിൽ ജലസേചനം ഉറപ്പുവരുത്തണം. കൂടാതെ കൃത്യമായ ഇടവേളകളിൽ ചുറ്റുമുള്ള കളകൾ നീക്കം ചെയ്യണം.

You May Also Like

More From Author

36Comments

Add yours
  1. 31
    Boekp Viral

    Greetings! I know this is kind of off topic but I was wondering if
    you knew where I could find a captcha plugin for my comment form?
    I’m using the same blog platform as yours and I’m having difficulty finding one?
    Thanks a lot!

+ Leave a Comment