കുറഞ്ഞ ചെലവില്‍ ‘ഗ്രീന്‍ ഗോള്‍ഡ്’ കൃഷി ചെയ്യാം

Estimated read time 1 min read
Spread the love

ഒരിക്കല്‍ തുടങ്ങിയാല്‍ കര്‍ഷകന് സ്ഥായിയായി വരുമാനം നല്‍കുന്ന ഒരു കൃഷിയാണ് മുള. ‘ഗ്രീന്‍ ഗോള്‍ഡ്’ എന്നാണ് മുള അറിയപ്പെടുന്നതു തന്നെ. മുളയ്ക്കു വിപണിയിലുള്ള ഡിമാന്‍ഡ് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഏതു കാലവസ്ഥയിലും മികച്ച വരുമാനം നല്‍കാന്‍ മുളയ്ക്ക് ആകുമെന്നതാണ് സത്യം. അതുകൊണ്ടു തന്നെ കേരളത്തെ സംബന്ധിച്ച് അനുയോജ്യമായ ഒരു കൃഷി രീതിയാണ് മുള.ചില മുളകളുടെ മുകുളങ്ങള്‍ ഭക്ഷ്യയോഗ്യവും വളരെയേറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ്. ഇത്തരം മുളകള്‍ക്കു മികച്ച വരുമാനം നേടിത്തരാന്‍ സാധിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ ഇത്തരം മുകുളങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ആസ്പര്‍ മുള, സ്വീറ്റ് മുള എന്നിവ ഇതിനു ദാഹരണങ്ങളാണ്. 20 ഓളം തരം മുളകള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുള കൃഷി ചെയ്യുന്നതിനു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയും ലഭിക്കുംചെറിയ രീതിയിലും വലിയ രീതിയിലും മുളകള്‍ കൃഷി ചെയ്യാവുന്നതാണ്. മികച്ച വരുമാനത്തിനു വലിയ തരത്തിലുള്ള കൃഷി തന്നെയാകും അനുയോജ്യം. ഒരു ഏക്കര്‍ മുളക്കൃഷിയുടെ ഏകദേശ ചെലവുകളാണ് ഇവിടെ പറയുന്നത്. ഒരു ഏക്കറില്‍ 500 ഓളം മുളകള്‍ നടാന്‍ സാധിക്കും. ഒരു മുളയ്ക്ക് അതിന്റെ ഗുണനിലവാരം അനുസരിച്ച് 25 രൂപ മുതല്‍ 100 രൂപവരെയാണ് വിപണി വില. അതായത് 500 മുളയുടെ ചെലവ് 50,000 രൂപ. ഒരു മുളയ്ക്ക് ഒരു വര്‍ഷം 10 കിലോ വളം ആവശ്യമാണ്. 500 മുളകള്‍ക്ക് ഒരു വര്‍ഷം 70,000- 85,000 രൂപയുടെ വളം ആവശ്യമായി വരും. 40,000- 55,000 രൂപ വരെ ജലസേചന ചെലവ് പ്രതീക്ഷിക്കാം.തൊഴിലാളികളുടെ ചെലവ് 20,000, ചെടികളുടെ സംരക്ഷണത്തിനു 6,000, ഭൂമി ഒരുക്കുന്നതിന് 5,000. ഇങ്ങനെ ഒരു ഏക്കറില്‍ 500 മുളകള്‍ കൃഷി ചെയ്യുന്നതിന് ഒരു വര്‍ഷം ഏകദേശം 2.16 ലക്ഷം രൂപ ചെലവാകും. മുളകള്‍ പാകം ആകുന്നതിന് ഏകദേശം അഞ്ച് വര്‍ഷം വേണ്ടി വരും. എന്നാല്‍ മുകളില്‍ പറഞ്ഞ ചെലവുകളില്‍ പലതും ഒറ്റത്തവണ മാത്രം ബാധകമാകുന്നവയാണ്. ഉദാഹരണത്തിന് ചെടികള്‍ വാങ്ങിയ തുക, ഭൂമി ഒരുക്കല്‍ ചെലവ്, ചെടികളുടെ സംരക്ഷണച്ചെലവ് തുടങ്ങിയവ. ഒരു ഏക്കറില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മുള കൃഷി ചെയ്യുന്നതിന് 5.84 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാംചെലവുകള്‍ കണ്ട് നെടുവീര്‍പ്പെടാന്‍ വരട്ടേ. ലാഭം കൂടി ഒന്നു കണ്ടോളു. ഒരു മുളയ്ക്ക് വിപണിയില്‍ 25- 100 രൂപ വിലയുണ്ടെന്നു നേരത്തേ പറഞ്ഞല്ലോ. നിങ്ങള്‍ നട്ടത് 500 മുളകള്‍ ആണെങ്കിലും അഞ്ചു വര്‍ഷംകൊണ്ട് ഇത് കുറഞ്ഞത് 25,000- 35,000 മുളകളെങ്കിലും ആയിട്ടുണ്ടാകും. ഒരു മുളയ്ക്ക് 50 രൂപ വച്ചു കൂട്ടിയാല്‍ പോലും 30,000 മുളയ്ക്ക് 15 ലക്ഷം രൂപ ഉറപ്പ്.ഇനി ലാഭം നോക്കാം, അഞ്ചു വര്‍ഷത്തേയ്ക്ക് നിങ്ങളുടെ ചെലവ് 5.84 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ലഭിച്ചത് 15 ലക്ഷവും. അതായത് 15,00,000- 5,84,000= 9,16,000 രൂപ. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വരുമാനം ഇവിടെ അവസാനിക്കുന്നില്ലെന്നതാണ്. ആദ്യ വിളവെടുപ്പിനു ശേഷം(അതായത് അഞ്ചു വര്‍ഷത്തിനു ശേഷം) ഒരു ഏക്കറില്‍ 2,000 മുളകള്‍ വരെ നടാന്‍ സാധിക്കും. അതായത് അടുത്ത വിളവെടുപ്പില്‍ നിങ്ങള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം മുളകള്‍ വരെ വിളവെടുക്കാം

You May Also Like

More From Author

42Comments

Add yours
  1. 31
    xxx

    I’m really impressed with your writing skills as well as with the layout on your weblog.
    Is this a paid theme or did you modify it yourself?
    Either way keep up the excellent quality writing, it
    is rare to see a great blog like this one these days.

  2. 36
    Boostaro Reviews

    Hi there! This blog post couldn’t be written much better!
    Going through this post reminds me of my previous roommate!
    He always kept talking about this. I will forward this information to him.
    Pretty sure he’s going to have a good read. Many thanks for sharing!

  3. 37
    Continued

    An intriguing discussion is worth comment.
    I think that you need to publish more about this subject, it may not be a taboo subject but
    usually folks don’t talk about these subjects. To the next!
    Cheers!!

+ Leave a Comment