പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ജീവിതചര്യ രോഗങ്ങൾ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നുണ്ട്. അതിനായി അലോപ്പതി മരുന്നുകൾ കഴിച്ചാൽ പലപ്പോഴും അത് പല രീതിയിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ജീവിതചര്യ രോഗങ്ങൾ ഇല്ലാതാക്കാൻ പേരയില വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമായി മനസ്സിലാക്കാം. കൊളസ്ട്രോൾകൂടുതലായി ഉള്ളവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കും. കാരണം പേര ഇലയിൽ ധാരാളം ആന്റി ഓക്സിഡൻസ് അടങ്ങിയിട്ടുണ്ട്. അതുപോലെ കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ക്യാൻസർ വരാതിരിക്കാൻ പേരയിലയുടെ തളിർ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കാരണം ഈ ഇലയിൽ ധാരാളം ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഈയൊരു പാനീയം മുടങ്ങാതെകുടിക്കുക മാത്രമല്ല ദിവസം മുഴുവൻ കുടിക്കുന്ന വെള്ളം ഈ ഒരു രീതിയിൽ ആക്കി മാറ്റാനും ശ്രമിക്കാവുന്നതാണ്.പേരയില മാത്രമായി ഇടാതെ അതിൽ അല്പം കറിവേപ്പില,മഞ്ഞൾപ്പൊടി എന്നിവ ഇട്ട് തിളപ്പിച്ച ശേഷം കുടിക്കുന്നതും വളരെയധികം ഗുണം നൽകുന്നതാണ്. പേരയിലയിൽ സീറോ കലോറി മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വെള്ളം ദിവസവും കുടിക്കാവുന്നതാണ്. കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ആവശ്യമായ എല്ലാവിധആന്റി ഓക്സിഡന്റുകളും ഈയൊരു ഇലയിൽ അടങ്ങിയിരിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവക്കെല്ലാം പരിഹാരമായി ഈ ഒരു വെള്ളം ഉപയോഗിക്കാവുന്നതാണ്. അതുപോലെ വയറിളക്കത്തിനും ഈയൊരു വെള്ളം കുടിക്കാവുന്നതാണ്. മോണ വീക്കം പോലുള്ള പ്രശ്നങ്ങൾക്ക് പേരയില ഇട്ട് തിളപ്പിച്ച വെള്ളം വായിൽ ഒഴിച്ച് കഴുകുന്നത് നല്ലതാണ്. ഇത്തരത്തിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
പേര ഇല വെള്ളത്തിന് മുന്നിൽഅസുഖങ്ങൾ ഓടി ഒളിക്കും
Estimated read time
0 min read
You May Also Like
ഇഞ്ചിയുടെ ഗുണങ്ങൾ
August 27, 2024
ത്വക്ക് രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയുന്ന കടച്ചക്ക
July 23, 2024
കുട്ടികളുടെ വിര ശല്യത്തിന് പൂച്ചപ്പഴം
July 22, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
+ There are no comments
Add yours