പച്ചക്കറികൾ കൂടുതൽ നാൾ കേടാവാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

Estimated read time 0 min read
Spread the love

പലപ്പോഴും നമ്മൾ വീട്ടാവശ്യത്തിനായി മാർക്കറ്റിൽ നിന്നും കൂടുതൽ പച്ചക്കറികളും മറ്റും വാങ്ങാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ അവ സൂക്ഷിക്കാതിരിക്കുക വഴി പലപ്പോഴും അവർ കേടുവന്നു പോകാറുണ്ട്. ഇത്തരത്തിൽ നമ്മൾ വാങ്ങിയ പച്ചക്കറികൾ കേടുവന്നു പോകുന്നു എന്നതിലുപരി വലിയൊരു ധനനഷ്ടം തന്നെയാണ് അവിടെ സംഭവിക്കുന്നത്. എന്നാൽ എങ്ങനെയാണ് പച്ചക്കറികളും മറ്റും കൂടുതൽ കാലംവൃത്തിയായി കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യമായി പച്ച മുളകിന്റെ മുകളിലെ ഞെട്ട് കളഞ്ഞുകൊണ്ട് പ്ലാസ്റ്റിക് കവറിലോ ബോക്സിലോ സൂക്ഷിച്ചാൽ അവ കൂടുതൽ കാലം കേടുകൂടാതെ അവ നിലനിൽക്കുന്നതാണ്. മാത്രമല്ല ബീൻസ് പോലെയുള്ള പയർ വർഗ്ഗങ്ങളുടെ നാര് കളഞ്ഞ ശേഷം അവ എയർ ടൈറ്റ് പ്ലാസ്റ്റിക് കണ്ടെയിനറുകളിൽ നിറക്കുകയും ശേഷം അതിനുമുകളിൽ ഒന്നോ രണ്ടോ ടിഷ്യൂ പേപ്പറുകൾനിരത്തി വെക്കുകയും ചെയ്താൽ ദീർഘകാലം അവ കേടുകൂടാതെ ഇരിക്കുന്നതാണ്. മാത്രമല്ല കാബേജ്, ചിരങ്ങ പോലെയുള്ള പച്ചക്കറികൾ പകുതി മുറിച്ചു ഉപയോഗിച്ചാൽ അവ പെട്ടെന്ന് തന്നെ കേടുവന്നു പോകുന്നതാണ്. എന്നാൽ കടകളിൽ നിന്നും മറ്റും വാങ്ങാൻ സാധിക്കുന്ന ട്രാൻസ്പരന്റ് പ്ലാസ്റ്റിക് വ്രപ്പറുകൾ ഉപയോഗിച്ച് കൊണ്ട് ഇവ പൊതിഞ്ഞു കെട്ടിയാൽ യാതൊരു കേടുകളും കൂടാതെ ഇവ സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ചെറുനാരങ്ങകുക്കുമ്പർ പോലെയുള്ള പച്ചക്കറികൾ യാതൊന്നും ചെയ്യാതെ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ക്യാരറ്റ് പോലെയുള്ള പച്ചക്കറികളുടെ തൊലി ഒഴിവാക്കി സൂക്ഷിച്ചാൽ ആവശ്യ സമയത്ത് വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്

You May Also Like

More From Author

29Comments

Add yours

+ Leave a Comment