വീട്ടുവളപ്പിലെ ഒരു പ്രധാന ഇടവിള ഫലസസ്യമാണ് കൈതച്ചക്ക. അൻപത് ശതമാനത്തോളം തണലുള്ള സ്ഥലത്തും വലിയ വൈഷമ്യമില്ലാതെ കൈതച്ചക്ക വളരും. തണൽ അൽപ്പം കൂടിയാൽപ്പോലും ചെടി നന്നായി വളരുകയും വിളയുകയും ചെയ്യും എന്നാണനുഭവം.നീർവാർച്ചയുള്ള ഏതു സ്ഥലത്തും കൈതച്ചക്ക നന്നായി വളരും. മണൽ കലർന്ന കളിമണ്ണാണ് ഏറ്റവും നല്ലത് . വെട്ടുകൽമണ്ണിലും വളരും. ധാരാളം ജൈവവളം ചേർക്കണമെന്ന് മാത്രം. വരൾച്ചയെ ചെറുക്കാനും കൈതച്ചക്കയ്ക്ക് അസാമാന്യ സിദ്ധിയുണ്ട്. ഒരു തവണ നട്ടുവളർത്തിയാൽ നാലോ അഞ്ചോ തവണ വിളവെടുക്കാം എന്ന അധിക മേന്മയുമുണ്ട്. കന്നും ചിനപ്പും തലപ്പും നട്ട് കൈതച്ചക്ക വളർത്താം. എങ്കിലും ഇലയിടുക്കിൽ നിന്ന് വളരുന്ന കന്നുകൾതന്നെയാണ് ഏറ്റവും ഉത്തമം. ഇവ നേരത്തെ പുഷ്പിക്കും. വിളവും തരും.
കേരളത്തിൽ വളർത്താൻ യോജിച്ച കൈതച്ചക്ക ഇനങ്ങളാണ് ക്യൂ, മൗറീഷ്യസ് എന്നിവ. കേരള കാർഷിക സർവകലാശാല ‘അമൃത’ എന്ന സങ്കരയിനം കൈതച്ചക്കയും പുറത്തിറക്കിയിട്ടുണ്ട്. രണ്ടുകിലോ തൂക്കം വെക്കുന്ന ‘അമൃത’യ്ക്ക് സ്വർണനിറവും നല്ലമണവും മധുരവും ഉണ്ട്. പുളി കുറവുമാണ്. ജ്യൂസുണ്ടാക്കാന്ഡ ഉത്തമമായ ഇനമാണ് ‘മൗറീഷ്യസ്’. അഗ്രം കൂർത്ത ചക്കയാണ്. എന്നാൽ ‘ക്യൂ’ ഇനം ധാരാളം പൾപ്പും ജ്യൂസുമുള്ളതാണ്. ചക്കയ്ക്ക് സിലിണ്ടർ ആകൃതിയാണ്മേയ്-ജൂൺ മാസം കൈതച്ചക്ക നടാം. 15 മുതൽ 20 വരെ ഇലകളുള്ള, 500-1000 ഗ്രാം വരെ തൂക്കമുള്ളതാകണം ഓരോ കന്നും. നടുന്നതിന് ഏഴു ദിവസം മുൻപ് വരെ തണലത്തുണക്കണം. 1% വീര്യമുള്ള ബോർഡോമിശ്രിതത്തിൽ മുക്കിയിട്ട് നട്ടാൽ കന്നുകളുടെ ചീയൽ രോഗം ഒഴിവാക്കാംകനത്ത മഴയത്ത് നടരുത്. 15-30 സെന്റീമീറ്റർ ആഴത്തിൽ ചാലുകളെടുത്ത് ഇരട്ട വരികളായി ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും വരികൾ തമ്മിൽ 70 സെന്റീമീറ്ററും അകലത്തിൽ നടുന്നു.
വളം ചെയ്താൽ നല്ല വിളവ് കിട്ടും. ഒപ്പം നനയ്ക്കുകയും വേണം. തെങ്ങ്, റബ്ബർ എന്നിവയ്ക്ക് ഇടവിളയായും നെൽപ്പാടത്തും കൈതച്ചക്ക നടാം. പ്രത്യേകിച്ച് റബ്ബറും മറ്റും റീപ്ലാന്റ് നടത്തുന്ന അവസരത്തിൽ ആദ്യത്തെ മൂന്ന് വർഷക്കാലം ആദായകരമായ ഇടവിളയാകാൻ പൈനാപ്പിളിന് കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു.കൃഷിയില്ലാച്ച വേനൽക്കാലത്ത് നെൽപ്പാടങ്ങളിൽ കൈതച്ചക്ക ആദായകരമായി വളർത്താം. രണ്ടുവരി തെങ്ങിനിടയിൽ മൂന്നുവരിയായി കൈതച്ചക്ക നടാം.
വീട്ടുകൃഷിയിൽ രാസവളപ്രയോഗം നിർബന്ധമില്ല. എങ്കിലും താത്പര്യമുള്ളവർക്ക് ഇത് ചെയ്യാം. കാലിവളം, കോഴിവളം തുടങ്ങിയ ജൈവവളങ്ങൾക്ക് ലഭ്യതയനുസരിച്ച് കന്നുനടുന്ന കുഴികളിൽ ചേർത്തുവേണം നടീൽ തുടങ്ങാൻ. അടിവളമായിത്തന്നെ നാല് ഗ്രാം റോക്ക് ഫോസ്ഫേറ്റ് ഓരോ കുഴിയിലും ചേർക്കാൻ ശുപാർശ ചെയ്യുന്നു. ഫോസ്ഫറസ് എന്ന മുഖ്യപോഷകം ചെടിക്കു ലഭിക്കാൻ വേണ്ടിയാണിത്. കൂടാതെ 15 ഗ്രാം പൊട്ടാഷ് വളം (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) , 20 ഗ്രാം യൂറിയ എന്നീ വളങ്ങൾ കന്നുനട്ട് രണ്ടുമൂന്ന് മാസം ഇടവിട്ട് മൂന്ന് തവണയായി ചേർക്കണം. കൈത നട്ട് 18-24 മാസത്തിനുള്ളിൽ ആദ്യവിളവ് ലഭിക്കും. കായ്കൾ പാകമാകാറാകുമ്പോൾ കൈതയുടെ ഇലകൾ കൊണ്ടുതന്നെ പൊതിഞ്ഞുനിർത്തുന്നതിനാൽ കേടാകാതെ സൂക്ഷിക്കാം.
Hello! This post couldn’t be written any
better! Reading this post reminds me of my previous room mate!
He always kept chatting about this. I will forward this post to him.
Pretty sure he will have a good read. Thanks for sharing!
Hi! Do you know if they make any plugins to assist with
SEO? I’m trying to get my blog to rank for some targeted keywords but I’m not
seeing very good results. If you know of any please
share. Thank you!
Hey I know this is off topic but I was wondering if you knew of any widgets I could add to
my blog that automatically tweet my newest twitter
updates. I’ve been looking for a plug-in like this for quite some time and was hoping maybe you would
have some experience with something like this. Please let me know if you run into anything.
I truly enjoy reading your blog and I look forward to your new updates.
Unquestionably believe that that you said. Your favorite justification appeared to
be at the internet the simplest factor to keep in mind of.
I say to you, I definitely get irked while people consider worries that they just
do not recognize about. You controlled to hit the nail upon the highest and also defined out the entire thing without having side-effects , people could take a signal.
Will probably be again to get more. Thanks
https://quickcliplink.com/go/gacorslotdemo