വാഴ;കൃഷിരീതി, ഇനങ്ങൾ

Estimated read time 1 min read
Spread the love

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം, വാഴയിനം, ഭുഗർഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവേ 50 x 50 സെ. മീറ്റര്‍ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍. നല്ലതുപോലെ വളം ചേർത്ത് ഫലഭൂയിഷ്ടമായ കുറച്ചു നനഞ്ഞ മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലത്. കൃഷിക്കാലം മഴയെ ആശ്രയിച്ചു വ്യത്യസ്തപ്പെടും. ഏപ്രില്‍ – മേയ് മാസങ്ങളിൽ നട്ടാൽ മഴക്കാലം വരുന്നതോടെ നന കുറച്ചു മതി. എന്നാൽ ആഗസ്റ്റ്‌ – സെപ്റ്റംബര്‍ മാസങ്ങളിൽ നട്ടാൽ നല്ലതു പോലെ ജലസേചനം നടത്തണം. എന്നാൽ പ്രാദേശികമായി നടീല്‍ കാലം ചിലപ്പോൾ വ്യത്യാസപ്പെടും. അതനുസരിച്ചു ക്രമീകരിക്കാം. എന്നാൽ നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. അതുപോലെതന്നെ ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. ചൂട് കൂടിയ കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമല്ല. വാഴയുടെ വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെല്‍ഷ്യസാണ്. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയം കണക്കാക്കി നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം. നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15 മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം. അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം. നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച് ഉണക്കണം. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂർ 2% സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്. വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുംവാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയർന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന ജീവാണുവും 100 : 1 എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക. കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണംകാലി വളമോ, കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക. മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക് കുഴിയൊന്നിനു 1 കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ – പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50 മുതല്‍ 100 ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്. ജീവാണു വളം 5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50 കി. ഗ്രാം എന്ന തോതില്‍ (ഒരു ചെടിയ്ക്ക് 20 ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം നല്ല നീര്‍വാർച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.
ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.

You May Also Like

More From Author

13Comments

Add yours
  1. 2
    tourist requirements

    Having read this I believed it was very enlightening.
    I appreciate you spending some time and effort to put this
    information together. I once again find myself personally spending a lot of time
    both reading and commenting. But so what, it was still worth it!

  2. 7
    hot mom horny

    Hi, I do think this is an excellent site. I stumbledupon it 😉 I may return yet again since I book-marked it.
    Money and freedom is the best way to change, may you be rich and continue to guide other people.

  3. 8
    Cosmetic Practices

    Hi there! This post could not be written any better! Reading through
    this post reminds me of my old room mate! He always kept chatting about this.

    I will forward this page to him. Pretty sure he will have
    a good read. Thank you for sharing!

  4. 10
    lembu4d

    It’s perfect time to make some plans for the future and it is time to be happy.
    I have read this post and if I could I desire to suggest you
    some interesting things or advice. Maybe you could write next articles referring to
    this article. I desire to read even more things about it!

  5. 12
    Phising

    When I originally commented I appear to have
    clicked the -Notify me when new comments are added- checkbox and from now on each time a comment is added I receive 4 emails with the exact same comment.
    There has to be an easy method you are able to remove me from that service?
    Cheers!

  6. 13
    PENIPU

    That is really attention-grabbing, You’re a very professional blogger.
    I’ve joined your rss feed and look forward to seeking extra of your great post.
    Additionally, I’ve shared your site in my social
    networks

+ Leave a Comment