നിങ്ങളുടെ വീട്ടിലെ നെല്ലികായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി

Estimated read time 0 min read
Spread the love

ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു കായയാണ് നെല്ലിയ്ക്ക. വിറ്റാമിന് സിയുടെ കലവറയാണ് നെല്ലിക്ക. വിറ്റാമിൻ എ, കാൽസ്യം, അയേണ് എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് നെല്ലിക്കയിൽ . മുടിയുടെ സംരക്ഷണത്തിനും ഒരുപാട് പ്രയോജനം ചെയ്യുന്നു. നെല്ലിയുടെ എല്ലാഭാഗങ്ങളും ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശങ്ങളിലെയും രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്കനെല്ലിക്ക കഴിച്ചയുടൻ വെള്ളം കുടിച്ചാൽ വെള്ളത്തിന് മധുരമുള്ളതായി തോന്നും.അമിത അസിഡിറ്റിയ്‌ക്ക്‌ ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. ആഹാരത്തിന് മുൻപ് നെല്ലിക്കാനീര്‌ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. നെല്ലിക്കയ്ക്ക് ആന്റിവൈറൽ,ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാൻ സഹായിക്കുന്നു. ഹൃദയധമനികളിൽ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയുന്നു. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌കുറയ്ക്കാനും നെല്ലിക്ക സഹായിക്കുന്നു.പലരും പറയാറുള്ള ഒരു പ്രശ്നമാണ് നെല്ലി കായ്ക്കാറില്ലഎന്നുള്ളത് അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതെ ഉള്ളൂ.എപ്പോഴും സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് നെല്ലി നടേണ്ടത്. ഒരിക്കലും തണലുള്ള അല്ലെങ്കിൽ വേറൊരു മരത്തിന്റെ ചുവട്ടിൽ ഇവിടെയൊന്നും നെല്ലി നടരുത് കായ്ക്കണമെന്നില്ല നെല്ലിയ്ക്ക് നല്ല വെയിലും ചൂടും കിട്ടുന്ന തുറസായ ഭാഗത്ത്‌മാത്രം നടുക.വേറൊരു പ്രശ്നമാണ് ഒരു നെല്ലി മാത്രം ഉള്ളപ്പോൾ സ്വയം പരാഗണം നടക്കാതെ വരിക (സെൽഫ്ഇൻകോബാറ്റിബിലിറ്റി) ഈ സാഹചര്യം മറികടക്കാൻ സമീപത്ത് ഒരു നെല്ലി മാത്രം നടാതെ ഒന്നോ രണ്ടോ നെല്ലി കൂടി വെച്ച് കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് നെല്ലികളെയും പൂക്കൾ പരസ്പരം പരാഗണം നടക്കുന്നു അതുവഴി നെല്ലി നിറയെ കായ്ക്കുന്നു. അതുപോലെ വർഷത്തിൽ രണ്ട് തവണ വളം ചേർത്ത് കൊടുക്കുക. ചിലപ്പോൾ സൂഷ്മമൂലകങ്ങളുടെ കുറവുകൊണ്ടും പൂക്കൾ കൊഴിഞ്ഞു പോകാം ഇവ ഇടയ്‌ക്കൊക്കെ ഇതുപോലെ സൂഷ്മമൂലകങ്ങൾ ചേർത്തകൊടുക്കാം. എപ്പോഴും ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുന്നതാണ് നല്ലത്.ഇതൊക്കെ ഒന്നു ശ്രദ്ധിച്ചാൽ ഏത് കായ്ക്കാത്ത നെല്ലിയും കായ്ക്കും

You May Also Like

More From Author

37Comments

Add yours
  1. 35
    https://www.daniellaspinat.com/

    Howdy would you mind letting me know which webhost you’re working with?
    I’ve loaded your blog in 3 completely different internet browsers and I must
    say this blog loads a lot quicker then most. Can you recommend
    a good web hosting provider at a fair price?
    Many thanks, I appreciate it!

+ Leave a Comment