വെള്ളക്കെട്ടുള്ള പാടശേഖരങ്ങളാണെങ്കിൽ ബ്രഹ്മി, വയമ്പ്, വയൽചുള്ളി തുടങ്ങി ചതുപ്പു നിലങ്ങളിൽ വളരുന്ന ഇനങ്ങളുമുണ്ട്. വളരെ ഉണക്കേകുന്നതും വളക്കൂറില്ലാത്തതുമായ കെട്ടുകൾ, വെള്ളകല്ല് തുടങ്ങിയ സ്ഥലങ്ങളിൽ വളരാൻ കഴിയുന്ന കറ്റാർവാഴ, നാഗദന്തി, കുമിഴ്, ദന്തപാല, ആര്യവേപ്പ് തുടങ്ങിയവ നടാം.
കുന്നിൻ ചെരുവുകളിൽ രാമച്ചം, ചിറ്റരത്ത തുടങ്ങിയവ പിടിപ്പിച്ചാൽ മണ്ണൊലിപ്പു തടയും. പയറുവർഗ്ഗങ്ങളിൽപ്പെട്ട ഓരില, മൂവില, നീലയമരി, ചപ്പങ്ങ, ശംഖുപുഷ്പം തുടങ്ങിയവ പിടിപ്പിച്ചാൽ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ വലിച്ചെടുത്ത് പ്രധാന വിളകൾക്ക് വളമാകും.കൊടുവേലി നട്ടാൽ എലിശല്യം കുറയും, വയമ്പ് അണലി വേഗം തുടങ്ങിയവ പാമ്പിന്റെ ശല്യം കുറയ്ക്കും. പെപ്പർ ടിന്റ് തുളസിയടക്കമുള്ള കൃഷി ചെയ്താൽ കൊതുക് ശല്യം കുറയ്ക്കും. മറ്റു ചിലയിനങ്ങൾ ഒന്നാം തരം ജൈവകീടനാശിനിയാണ്. ഒരു പാട് ഔഷധികൾ മൃഗചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കാം. ഒരു പാട് ഔഷധ ചെടികൾ പലതരം രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്.കൊടുവേലി തെങ്ങിൻ തോപ്പിലോ, മറ്റു വിളകളോടൊപ്പം ഇടവിളയായോ നേരിട്ടോ കൃഷി ചെയ്യാം. മൂന്നടി വരെ ഉയരത്തിൽ വളരുന്ന കുറ്റി ചെടിയായ കൊടുവേലിയുടെ പച്ചകിഴങ്ങുകളാണ് ഔഷധ യോഗ്യം. തണ്ടു മുറിച്ചു നടാം. കാലവർഷാരംഭത്തിൽ സ്ഥലം കളമൊരുക്കി നീണ്ട വാരങ്ങളെടുത്ത് നന്നായി ജൈവവളങ്ങൾ ചേർത്ത് കൃഷി ചെയ്യാം.
മാസങ്ങൾക്കുശേഷം വിളവെടുപ്പു നടത്താം. 10 സെന്റ് സ്ഥലത്തുനിന്നും 150 കി.ഗ്രാം കിഴങ്ങു ലഭിക്കും. കി.ഗ്രാമിന് 100-200 രൂപ വരെ വിലയുണ്ട്. കിഴങ്ങിൽ പൊള്ളലുണ്ടാക്കുന്ന രാസവസ്തു ഉള്ളതിനാൽ കയ്യുറയിട്ട് വിളവെടുക്കണം. ആയൂർവേദത്തിൽ ത്വക്ക് രോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങി ഒട്ടേറെ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. ഇവയുടെ കൃഷിയിലൂടെ എലിശല്യം നിയന്ത്രിക്കാംകേരളത്തിലെ കാലാവസ്ഥയിൽ ഇവ ഇടവിളയായി കൃഷിയിറക്കിയാൽ അധിക വരുമാനം കർഷകനു ലഭിക്കും. ഇനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ആവശ്യമുള്ളതും നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്നതുമായിരിക്കണം. ചിലവു കുറയ്ക്കുവാൻ സംസ്ഥാന ഔഷധബോർഡ് ഹോർട്ടികൾച്ചർ മിഷൻ, കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ സബ്സിഡി കിട്ടും. വിപണനത്തിന് പ്രധാന നിർമ്മാണ യൂണിറ്റുകളുമായി മുൻകൂർ ബന്ധപ്പെടണം.
+ There are no comments
Add yours