മുല്ല പൂക്കൾക്കും വേണം പരിചരണം

Estimated read time 1 min read
Spread the love

കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്ന് പൂകൃഷി വികസന സമിതികളോ സഹകരണ സംഘങ്ങളോ രൂപീകരിച്ച് ഒരു കൂട്ടു സംരംഭമായി വിപണനം നടത്തുകയുമാണ് വേണ്ടത്. ഇതിനുള്ള സമര്‍പ്പണമനോഭാവവും താത്പര്യവും ഉണ്ടെങ്കില്‍ നമ്മുടെ നഗരങ്ങളിലെ ടെറസ്സുകളില്‍പ്പോലും മുല്ല പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്നത് കാണാന്‍ കഴിയും.കേരളത്തില്‍ ഒരു വര്‍ഷം 30-40 കോടി രൂപയുടെ മുല്ലപ്പൂക്കള്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഷ്യയിലെ ഉഷ്ണ മേഖലാ പ്രദേശമാണ് മുല്ലയുടെ ഉത്ഭവസ്ഥലമായി കണക്കാക്കുന്നത്ജാസ്മിനം’ എന്ന ജനുസ്സില്‍ ഏകദേശം ഇരുന്നൂറോളം സ്പീഷീസുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 90 എണ്ണമാണ് യഥാര്‍ത്ഥത്തില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. അവയില്‍ 40 എണ്ണം ഇന്ത്യയിലുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു.
വള്ളിയായി പടര്‍ന്നു കയറുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും ഇവയിലുണ്ട്. ജാസ്മിനം ഹുമിലി, ജാസ്മിനം ഫ്‌ളോറിടം എന്നീ സ്പീഷിസുകളില്‍ മഞ്ഞ നിറത്തിലുള്ള പൂക്കളാണുണ്ടാകുന്നത്. ഇവയെ ഇറ്റാലിയന്‍ ജാസ്മിന്‍ എന്നും പറയാറുണ്ട്അറേബ്യന്‍ ജാസ്മിന്‍, ടസ്‌കന്‍ ജാസ്മിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന മുല്ലയാണിത.് ചില പ്രധാന ഇനങ്ങളാണ് ഗുണ്ടുമല്ലി, രാമനാഥപുരം ലോക്കല്‍, മോട്ടിയ, രാമബാണം, മദന്‍ബന്‍, സിംഗിള്‍ മോഗ്ര, ഡബിള്‍ മോഗ്ര, ഇരുവാച്ചി, സൂചിമല്ലി, കസ്തൂരി മല്ലി എന്നിവ. മിക്ക ഇനങ്ങളും തമിഴ്‌നാട്ടില്‍ നിന്നും വന്നതിനാലാണ് ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷി ചെയ്തു വരുന്ന കുടമുല്ലയും പിന്നെ നിത്യമുല്ലയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നു.കോയമ്പത്തൂര്‍ മുല്ലയെന്ന് വിശേഷിപ്പിക്കുന്ന ഇതിന്റെ ചില ഇനങ്ങളാണ് സി.ഒ.1, പാരിമുല്ല ലോങ്ങ് പോയിന്റ്, ലോങ്ങ് റൗണ്ട്, മീഡിയം പോയിന്റ്,ഷോര്‍ട്ട് പോയിന്റ്,ഷോര്‍ട്ട് റൗണ്ട് മുതലായവ.ഫ്രഞ്ച് ജാസ്മിന്‍,സ്പാനിഷ് ജാസ്മിന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പിച്ചകം അഥവാ പിച്ചി എന്ന് പറയുന്നത് ഈ മുല്ലയെയാണ്. നല്ല മണമുള്ള ഇവ കൂടുതലും സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കുന്നു. ഇളം പിങ്ക് നിറത്തിലുള്ള മൊട്ട് ഇവയുടെ പ്രത്യേകതയാണ്. ചില പ്രധാന ഇനങ്ങളാണ് സി.ഒ-1, സി ഒ-2, പിങ്ക് പിന്‍, തിമ്മപുരം, ലക്‌നൗ, അര്‍ക്ക സുരഭി എന്നിവ.ജാസ്മിനം പ്യൂബസെന്‍സ്,സ്റ്റാര്‍ ജാസ്മിന്‍ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. അധികം മണമില്ലാത്ത ധാരാളം പൂക്കളുണ്ടാകുന്ന സ്പീഷീസാണിത്. മറ്റുള്ളവയെ അപേക്ഷിച്ച് രോഗകീടബാധ കുറവുള്ള മുല്ലയാണിത്. ‘കക്കട മുല്ല’ എന്ന് കര്‍ണാടകക്കാര്‍ പറയുന്നത് ഇതിന്റെ ഇനമാണ്. ഇവയുടെ പൂക്കള്‍ പെട്ടെന്ന് വാടാറില്ല.സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മുല്ല കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. തണലില്‍ വളരുന്ന മുല്ലയ്ക്ക് കായികവളര്‍ച്ചയുണ്ടാകുമെങ്കിലും പൂമൊട്ടുകള്‍ കുറവായിരിക്കും. ധാരാളം വെള്ളവും മുല്ലയ്ക്കാവശ്യമാണ്.

അതിശൈത്യം മുല്ലമൊട്ടിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. തണുപ്പുകാലത്ത് മുല്ലപ്പൂക്കള്‍ കുറയുന്നതു മൂലം വില നല്ലപോലെ വര്‍ദ്ധിക്കുന്നു. മിതമായ കാലാവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലത്.
പകല്‍ ദൈര്‍ഘ്യം കൂടുതലുള്ളപ്പോഴാണ് മുല്ലയില്‍ ധാരാളം പൂക്കളുണ്ടാവുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുല്ലയുടെ വളര്‍ച്ചയ്ക്കും പൂവിടലിനും അനുയോജ്യം. കളിമണ്ണ് കൂടുതലുള്ള മണ്ണ് കായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും പൂക്കളുടെ ഉത്പാദനം കുറവായിരിക്കും.

ഏകദേശം പതിനഞ്ച് വര്‍ഷത്തോളം മുല്ലച്ചെടിയില്‍ നിന്ന് വിളവും ആദായവും ലഭിക്കുമെന്നതിനാല്‍ നടാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതും ഗുണമേന്മയുള്ള നടീല്‍ വസ്തു നടുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.മണ്ണില്‍ സമ്പര്‍ക്കമുണ്ടാകുന്ന വള്ളികളില്‍ വേര് പിടിക്കുന്നതിനാല്‍ പതിവെക്കലിലൂടെ മുന്‍കാലങ്ങളില്‍ പുതിയ ചെടികള്‍ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ കമ്പു മുറിച്ചു നടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ നടീല്‍ വസ്തുക്കളുടെ എണ്ണം വളരെ കുറവായിരിക്കും.പുതിയ ചെടികള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഏറ്റവും എളുപ്പമുള്ള രീതിയാണിത്. മുല്ലയുടെ ഇനം, മുറിച്ചെടുക്കുന്ന തണ്ടിന്റെ തരം, കമ്പ് നടുന്ന മാധ്യമം, കാലാവസ്ഥ എന്നീ പല ഘടകങ്ങളെയും ആശ്രയിച്ച് കമ്പുകളില്‍ വേരു പിടിക്കുന്നതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും.

സാധാരണയായി കമ്പുകള്‍ വേരു പിടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം മഴക്കാലമാണ്. എന്നാല്‍ വേനല്‍ക്കാലത്തും തണുപ്പുകാലത്തും ‘മിസ്റ്റ് ചേംബര്‍’ പോലുള്ള കൂടുകളില്‍ കമ്പുകള്‍ വെച്ച് നനച്ചു കൊടുക്കുകയാണെങ്കില്‍ നല്ലതു പോലെ വേര് ഉണ്ടാവുന്നു.

മാത്രമല്ല ചില ഹോര്‍മോണുകളും വേര് പിടിക്കാന്‍ സഹായകമാണ്. ഐ.എ.എ, എന്‍.എ.എ, ഐ.ബി.എ എന്നീ ഹോര്‍മോണുകള്‍ ഫലപ്രദമാണ്. ഐ.ബി.എ (ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ്) എന്ന ഹോര്‍മോണ്‍ 1000 പി.പി.എം (ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു ഗ്രാം ഹോര്‍മോണ്‍) എന്ന തോതില്‍ ഉണ്ടാക്കി അതില്‍ കമ്പുകള്‍ മുക്കി വെച്ച ശേഷം നടുകയാണെങ്കില്‍ നല്ലതുപോലെ വേരുകളുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.വേര് പിടിപ്പിക്കാനുള്ള മാധ്യമത്തില്‍ മണല്‍, മണ്ണ്,ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ക്കുന്നു. മൂന്നു മുതല്‍ ആറു മാസം പ്രായമായ വേരു പിടിപ്പിച്ച കമ്പുകള്‍ നടാനായി ഉപയോഗിക്കാംമുല്ല നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായികിളച്ച് അല്ലെങ്കില്‍ ഉഴുതു മറിച്ച് കളകളും കട്ടകളും മാറ്റി വൃത്തിയാക്കണം. ഒരു കുറ്റിചെടിയായതിനാല്‍ ആഴത്തില്‍ കുഴികളെടുത്ത് അതിലാണ് വേരു പിടിപ്പിച്ച കമ്പുകള്‍ നടുന്നത്. ഇതിനായി ഏകദേശം ഒന്നര അടി നീളവും വീതിയും ആഴവുമുള്ള സമചതുരാകൃതിയിലുള്ള കുഴികള്‍ നാലടി അകലത്തില്‍ എടുക്കണം.

ചെടികള്‍ തമ്മിലുള്ള അകലം മണ്ണിന്റെ ഘടനയെയും വളക്കൂറിനെയും ആശ്രയിച്ചും ഇനങ്ങള്‍ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. നല്ല വളക്കൂറുള്ള മണ്ണില്‍ കൂടുതല്‍ അകലം കൊടുത്ത് നടണം.നല്ലതു പോലെ നനക്കുവാന്‍ സൗകര്യമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും നടാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ചാണകപ്പൊടിക്കൊപ്പം കുഴിയൊന്നിന് ഏകദേശം 150 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 50-75 ഗ്രാം എല്ലുപൊടിയും അടി വളമായി ചേര്‍ക്കാവുന്നതാണ്.

മണ്ണ് നിറയ്ക്കുന്നതിനു മുമ്പ് കുഴിയുടെ അടിയില്‍ ഉണങ്ങിയ തൊണ്ട് കമഴ്ത്തി വെക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ നടപ്പിലുണ്ട്. ഇത് കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കും. പ്രത്യേകിച്ചും വേനല്‍ കാലത്ത്.
വളങ്ങള്‍ക്ക് പൊതുവായ ഒരു ശുപാര്‍ശയുണ്ടെങ്കിലും മണ്ണ് പരിശോധിച്ച് അതിലടങ്ങിയിട്ടുള്ള വളത്തിന്റെ അളവ് മനസ്സിലാക്കി വേണം വളങ്ങള്‍ ചെടികള്‍ക്ക് നല്‍കേണ്ടത്. മണല്‍ കൂടുതലുള്ള മണ്ണില്‍ ഇടക്കിടക്ക് വളപ്രയോഗം നടത്തേണ്ടിവരും.

ചെടി നട്ട് മൂന്നു മാസം കഴിയുമ്പോള്‍ വളപ്രയോഗം തുടങ്ങാം. ഒരു കുറ്റിമുല്ല ചെടിക്ക് 260 ഗ്രാം യൂറിയ, 1.3 കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 10 കിലോഗ്രാം ചാണകപ്പൊടി എന്നിവയാണ് ഒരു വര്‍ഷത്തില്‍ ഇടേണ്ടത്.

നിലത്ത് നട്ടിട്ടുള്ള ചെടികള്‍ക്ക് ഈ വളങ്ങള്‍ രണ്ടോ മൂന്നോ തവണകളായി നല്‍കാം. എന്നാല്‍ ചട്ടിയിലും ചാക്കിലും നട്ടിട്ടുള്ള ചെടികള്‍ക്ക് വളം മാസം തോറും തുല്യ അളവില്‍ നല്‍കുന്നതാണ് നല്ലത്. നേര്‍വളങ്ങള്‍ക്ക് പകരം മിക്‌സ്ചറും കോംപ്ലക്‌സ് വളങ്ങളും നല്‍കാം.

ചെടിക്കു ചുറ്റുമുള്ള മണ്ണിളക്കി മണ്ണുമായി കലര്‍ത്തിയാണ് വളങ്ങള്‍ നല്‍കേണ്ടത്. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം, കോഴികാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്ന് മാറി മാറി മാസം തോറും കൊടുക്കുന്നതും മുല്ലയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തു വെച്ച് മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞ് ഒഴിച്ചു കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തമിഴ് നാട്ടിലെ പല കൃഷിക്കാരും ജൈവവളങ്ങളാണ് കൂടുതലും നല്‍കുന്നത് പഞ്ചഗവ്യം പോലുള്ള മിശ്രിതങ്ങള്‍ അവര്‍ മുല്ലചെടികള്‍ക്ക് നല്‍കാറുണ്ട്. നമ്മുടെ നാട്ടിലും പഞ്ചഗവ്യം ഉണ്ടാക്കി മുല്ലച്ചെടികള്‍ക്ക് തളിച്ചു കൊടുത്തപ്പോള്‍ പൂക്കളുടെ ഉത്പാദനത്തില്‍ നല്ല വര്‍ദ്ധനയുണ്ടായതായി കാര്‍ഷിക സര്‍വ്വകലാശാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കുറ്റിമുല്ലയില്‍ എപ്പോഴും മൊട്ടുകളുണ്ടാകുന്നതിനാല്‍ ആവശ്യാനുസരണം വളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം.

You May Also Like

More From Author

57Comments

Add yours
  1. 27
    crystal restore reviews

    I’ve been browsing online more than 4 hours today, yet I never found any
    interesting article like yours. It is pretty worth enough for me.
    In my opinion, if all website owners and bloggers made good content as
    you did, the net will be much more useful than ever before.

  2. 34
    Tukang phising

    With havin so much content and articles do you ever run into any issues of plagorism or copyright infringement?
    My blog has a lot of unique content I’ve either written myself or outsourced but it
    appears a lot of it is popping it up all over the web without my authorization.
    Do you know any techniques to help stop content from being stolen? I’d genuinely
    appreciate it.

  3. 36
    children porn

    Its such as you learn my mind! You seem to understand a lot approximately this, like you wrote
    the book in it or something. I believe that you
    just can do with a few % to power the message home a little bit, but instead
    of that, this is wonderful blog. An excellent read.
    I will definitely be back.

  4. 38
    apply eta australia

    Fantastic goods from you, man. I have remember your
    stuff prior to and you are simply too fantastic. I really like what you’ve got
    here, really like what you are stating and the way wherein you are saying it.
    You are making it enjoyable and you still care for to stay it smart.
    I cant wait to learn far more from you. That is really a wonderful web site.

  5. 48
    Bokep Indonesia

    I do not know if it’s just me or if everyone else experiencing problems with your website.
    It appears like some of the text in your content are running off
    the screen. Can somebody else please comment and let me know if this is happening to them as well?
    This might be a issue with my web browser because I’ve had this happen previously.
    Thank you

  6. 54
    porncost.com

    Hi there, I found your site by the use of Google even as looking for a related
    subject, your web site came up, it appears to be like good.

    I’ve bookmarked it in my google bookmarks.
    Hello there, simply become alert to your weblog through Google, and located that it’s truly
    informative. I am gonna watch out for brussels.
    I will appreciate in case you proceed this in future.
    A lot of other folks will probably be benefited out of your writing.

    Cheers!

  7. 55
    bảng hiệu đẹp

    An outstanding share! I’ve just forwarded this onto a coworker who had been conducting
    a little homework on this. And he in fact ordered me dinner due to
    the fact that I found it for him… lol. So let me reword this….

    Thanks for the meal!! But yeah, thanx for spending time
    to discuss this subject here on your website.

+ Leave a Comment