ചിലർക്ക് എങ്കിലും അറിയുന്ന കാര്യമാണ് തുളസിയിൽ നിന്നും ആണ് കസ്കസ് ലഭിക്കുന്നത് എന്ന്. തുളസി തന്നെ പല വിധമുണ്ട്. കൃഷ്ണതുളസി, രാമതുളസി തുടങ്ങി പല വിധത്തിൽ ഉള്ള തുളസി ചെടികൾ നമുക്ക് ചുറ്റിലുമുണ്ട്. രാമതുളസി തന്നെ പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഈ തുളസിയുടെ വിത്തിനകത്തു നിന്നും ഒരു പ്രധാനപ്പെട്ട സാധനം ലഭിക്കുന്നു. കുറച്ചു പേർക്കെങ്കിലും അറിയാവുന്ന കാര്യമാണ് രാമതുളസിയിൽ നിന്നുമാണ് കസ്കസ് ലഭിക്കുന്നത് എന്ന്.പലരും തുളസിയിൽ നിന്നും കസ്‌കസ് എടുക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും പരാജയം ആണ് ഫലം. കാരണം ഏതു തുളസിയിൽ നിന്നുമാണ് ഇത് ലഭിക്കുന്നത് എന്ന കൃത്യമായ അറിവില്ലാത്തതു കൊണ്ടാണ്. സാധാരണ രാമതുളസിയിൽ നിന്നുമാണ് കസ്കസ് ലഭിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ പടർന്ന് പിടിക്കുന്ന ഒരു ചെടിയാണ്. രാമതുളസിയുടെ ഒരു ചെറിയ പൂവിനകത്ത് തന്നെ നാലോ അഞ്ചോ കസ്കസ് വിത്തുകൾ ലഭിക്കും. നമ്മുടെ വീട്ടിൽ തന്നെ നട്ടു വളർത്താവുന്ന ഒരു ചെടിയാണിത്ഒരു പക്ഷെ ഭൂരിഭാഗം ആളുകളുടെയും വീട്ടിൽ ഉള്ള ഒരു ചെടി തന്നെ ആയിരിക്കും ഇത്. എന്നാൽ ഇതിൽ നിന്നും ആണ് കസ്കസ് ലഭിക്കുന്നത് എന്ന് മിക്ക ആളുകൾക്കും അറിയാത്ത ഒരു കാര്യം ആണ്. ബേസിൽ സീഡ്‌സ് എന്നാണ് ഇതിനെ പറയുന്നത്. മിക്ക ആളുകളും വീടുകളിൽ നട്ടു വളർത്തുന്നതും പൂജയ്ക്ക് ഒക്കെ ഉപയോഗിക്കുന്നതും കൃഷ്ണ തുളസി ആണ്. എന്നാൽ അതിന്റെ വിത്തിൽ നിന്നും കസ്‌കസ് ലഭിക്കുകയില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് രാമതുളസിഇതിന്റെ ഇലയ്ക്കും മണത്തിനും എല്ലാം വ്യത്യാസം ഉണ്ട്. കഫക്കെട്ടിന് ഉപയോഗിക്കുന്ന തുളസി ഇതല്ല. രാമതുളസിയുടെ വിത്ത് പൊട്ടി തന്നെ താനേ ധാരാളം ചെടികൾ അതിന് ചുറ്റും പടർന്നു വളരാറുണ്ട്. അധികം പരിപാലനം ഒന്നും ആവശ്യമില്ലാത്ത ഒരു ചെടി ആണ് രാമതുളസി. ലഭിച്ച വിത്തുകൾ കസ്‌കസ് തന്നെ ആണെന്ന് ഉറപ്പു വരുത്താൻ ഈ വിത്തുകൾ വെള്ളത്തിൽ കുതിർത്തിടുക. കുറച്ചു നേരം ഇത് ഇളക്കി കൊടുക്കുക.വളരെ കുറച്ചു നേരം കൊണ്ട് തന്നെ വിത്തുകൾ വീർത്ത് വരുന്നതായിരിക്കും. അത് കൊണ്ട് ഇനി കസ്‌കസ് കടകളിൽ നിന്നും വാങ്ങിക്കേണ്ടതില്ല. വീട്ടിൽ തന്നെ വളർത്താവുന്ന തുളസി ചെടിയിൽ നിന്നും തന്നെ ആവശ്യത്തിനേറെയുള്ള കസ്‌കസ് ലഭിക്കാൻ സാധിക്കും. വളരെ കുറച്ചു പൂക്കളിൽ നിന്ന് തന്നെ ഒരുപാട് വിത്തുകൾ ലഭിക്കും. നല്ലത് പോലെ ഉണങ്ങിയ പൂവ് കയ്യിൽ എടുത്ത് തിരുമ്മിയാൽ ഈ വിത്തുകൾ എളുപ്പത്തിൽ ലഭിക്കും.ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കസ്‌കസ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗം ആണ് കസ്‌കസ്. ഇതിൽ പൊട്ടാസ്യം ധാരാളം ആയി അടങ്ങിയതിനാൽ കിഡ്‌നിയിൽ കല്ല് ഉണ്ടാകുന്നത് തടയാൻ സാധിക്കും. ശരീരത്തിലെ ക്ഷീണം അകറ്റി ഉന്മേഷം നിലനിർത്താനും ഇത് ഉപയോഗിക്കുന്നു. ഇന്ന് മധുര പാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാരപദാർത്ഥങ്ങളിലും കസ്‌കസ് കാണാൻ സാധിക്കും.
വീട്ടിൽ തന്നെയുള്ള തുളസി ചെടിയിൽ നിന്നുംകസ്കസ് എടുക്കാം
Estimated read time
0 min read
You May Also Like
അപൂർവമായി വിരിഞ്ഞ അത്ഭുത പുഷ്പംഅപൂർവമായി
July 8, 2024
BV 380 യുടെ മുട്ടയുത്പാദനം കൂടും ഇനിയിതുണ്ടെങ്കില്
June 24, 2024
ഇനി സ്മാർട്ട് ആകാം ഫാമിങ്ങും കൃഷിയും
June 10, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
+ There are no comments
Add yours