കുക്കുമ്പർ കൃഷി

Estimated read time 1 min read
Spread the love

നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാവുന്ന പച്ചക്കറിയാണ് സാലഡ് വെള്ളരിക്ക. പൂർണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്ന കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയുടെ കൃഷിയിലെ ചില പൊടിക്കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.വെള്ളരിക്ക , കക്കിരിക്ക, കുക്കുമ്പർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സാലഡ് വെള്ളരിക്ക വീട്ടിലെ അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാവുന്ന പച്ചക്കറിയാണ്. പോഷക സമ്പുഷ്‌ടവും ഔഷധ ഗുണവുമേറിയ വെള്ളരി സാലഡിന് മാത്രമല്ല, ജ്യൂസ് തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നു. പൂർണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്നതാണ് കുക്കുമ്പർ .കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ജനുവരി- മാര്‍ച്ച്, സെപ്തംബർ- ഡിസംബര്‍ എന്നീ മാസങ്ങളാണ് കുക്കുമ്പറിന്റെ പ്രധാന കൃഷിക്കാലങ്ങള്‍. വേനൽക്കാല കൃഷിയ്ക്ക് വളരെ അനുയോജ്യമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. കൃഷി ചെയ്ത് വെറും മൂന്നാഴ്ച കൊണ്ട് വിളവെടുക്കാവുന്നതാണ്.വെള്ളരിയുടെ വിത്ത് സ്യൂഡോമോണസുമായി ലായനിയിൽ മുക്കി വച്ചശേഷം മുളപ്പിക്കുന്നത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും. വെള്ളരി കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം നന്നായി കൊത്തിയിളക്കിയ ശേഷം അടിവളം നല്‍കണം. ഇതിനായി ഉണങ്ങിയ ചാണകപ്പൊടി ഉപയോഗിക്കാം.
കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി ഇട്ടുകൊടുക്കുന്നതും ഗുണം ചെയ്യും. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളാണ് വേണ്ടത്. ഇതിൽ അഞ്ച് വിത്തുകള്‍ വരെ വിതയ്ക്കാവുന്നതാണ്. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ രണ്ട് മണിക്കൂര്‍ ഇട്ടതിന് ശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുമ്പോള്‍ മുളച്ചു തുടങ്ങും. ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ആരോഗ്യമുള്ള മൂന്ന് തൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റുക.
പച്ചച്ചാണകം വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടാതെ, രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം.വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാൻ ശ്രദ്ധിക്കണം. പൂവിട്ടു കഴിഞ്ഞ് 10 ദിവസത്തിലൊരിക്കല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും വിളവ് മികച്ചതാക്കാൻ സഹായിക്കും. ഇങ്ങനെ പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് നമ്മുടെ വീട്ടുവളപ്പിൽ നിന്ന് തന്നെ മികച്ച ഉൽപ്പാദനം ലഭിക്കുമെന്നത് ഉറപ്പാണ്.
ബോറാക്‌സ് രണ്ടു ഗ്രാം എടുത്ത് രണ്ടുതുള്ളി ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടണം. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തളിക്കണം. സലാഡ് വെള്ളരിയുടെ തൂക്കം കൂട്ടാന്‍ ഇത് സഹായിക്കും

You May Also Like

More From Author

7Comments

Add yours
  1. 1
    gangbang indo

    Great items from you, man. I’ve understand your stuff prior to and you are simply
    too fantastic. I actually like what you have acquired right here, really like what you are stating and the
    best way in which you say it. You are making it enjoyable and you continue to
    take care of to keep it smart. I can not wait to read much
    more from you. This is really a tremendous site.

+ Leave a Comment