സവാളക്കൃഷിക്ക് ഇതാണ് സമയം

Estimated read time 1 min read
Spread the love

പറിച്ചുനട്ട് മൂന്നര-നാലു മാസമാകുമ്പോള്‍ വിളവെടുക്കാം. ചെടികളുടെ ഇലകള്‍ ഉണങ്ങിത്തുടങ്ങുന്നതാണ് മൂപ്പെത്തിയതിന്റെ ലക്ഷണം. ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റിനോക്കിയാല്‍ സവാളയ്ക്ക് ചുവന്നനിറം ലഭിച്ചിട്ടുണ്ടെങ്കില്‍ വിളവെടുക്കാന്‍ പാകമായെന്ന് അനുമാനിക്കാംസവാള കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. തണുപ്പുള്ള കാലാവസ്ഥ ചെടികളുടെ വളർച്ചയ്ക്കും തുടർന്നുള്ള മഴയില്ലാത്ത മാസങ്ങൾ സവാള പാകമാകുന്നതിനും സഹായിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയാണ് കൃഷിസീസൺ. അഗ്രി ഫൗണ്ട് ഡാർക്ക് റെഡ്, അർക്ക കല്യാൺ, അർക്ക നികേതൻ എന്നീയിനങ്ങളാണ് കേരളത്തിൽ കൃഷിക്ക് യോജിച്ചത്.വിത്തുപാകി മുളപ്പിച്ച് തൈകൾ പറിച്ചുനട്ടാണ് കൃഷി. ഒരു സെന്റിലേക്ക് 40 ഗ്രാം വിത്ത് ആവശ്യമാണ്. നഴ്സറിയിൽ ബെഡ്ഡുകളെടുത്തോ പ്രോട്രേയിൽ വിത്തുപാകിയോ തൈകൾ ഉത്പാദിപ്പിക്കാം. നഴ്സറിയിൽ വിത്തുപാകുന്നതിന് ഒരു മീറ്റർ വീതിയും ആവശ്യത്തിന് നീളവും അരയടി ഉയരവുമുള്ള ബെഡ്ഡുകൾ എടുക്കണംട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേർക്കുന്നത് തൈചീയൽ രോഗത്തിൽനിന്ന് സംരക്ഷണം നൽകും. തവാരണയിൽ 7.5 സെ.മീ. അകലത്തിൽ വരികളെടുത്ത് ഒരു സെന്റീമീറ്റർ ആഴത്തിൽ വിത്തുപാകാം. പ്രോട്രേകളിൽ ചകിരിച്ചോറും കമ്പോസ്റ്റും മണ്ണിരക്കമ്പോസ്റ്റും ഒരേ അനുപാതത്തിൽ നിറച്ച് ഒരു സെന്റീമീറ്റർ ആഴത്തിൽ വിത്തുപാകാവുന്നതാണ്. അഞ്ചുദിവസത്തിനുള്ളിൽ വിത്തുമുളയ്ക്കും. ആഴ്ചയിലൊരിക്കൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കുന്നത് കുമിൾരോഗങ്ങളെ തടയുന്നതിന് സഹായിക്കും.

അമിത ജലസേചനം വേണ്ടാ. തൈകളുടെ വളർച്ച ത്വരപ്പെടുത്തുന്നതിന് 19:19:19 വളം രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ രണ്ടാഴ്ചകൂടുമ്പോൾ ഇലകളിൽ തളിച്ചുകൊടുക്കാം. ആറുമുതൽ എട്ടാഴ്ച പ്രായമായ തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം. ഒരു സെന്റ് കൃഷിചെയ്യാൻ 1500 മുതൽ 2000 തൈകൾ ആവശ്യമായിവരുംനല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം. നീർവാർച്ചയുള്ള മണ്ണായിരിക്കണം. കൃഷിയിടം നന്നായി കിളച്ചൊരുക്കി ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം ചേർത്ത് ഒരു മീറ്റർ വീതിയും ആവശ്യത്തിന് നീളവും 20 സെന്റീമീറ്റർ ഉയരവുമുള്ള തടങ്ങളെടുത്ത് തൈകൾ പറിച്ചുനടാം. മണ്ണിലെ അമ്ലത്വം ക്രമീകരിക്കുന്നതിന് സെന്റൊന്നിന് ഒന്ന്-രണ്ട് കിലോഗ്രാം കുമ്മായം കൃഷിയിടം ഒരുക്കുമ്പോൾത്തന്നെ മണ്ണിൽ ചേർത്തുകൊടുക്കുന്നത് നല്ലതാണ്. കുമ്മായമിട്ട് രണ്ടാഴ്ച കഴിഞ്ഞുവേണം ജൈവവളം ചേർക്കാൻ. രണ്ടുവരികൾ തമ്മിൽ 15 സെന്റീമീറ്ററും രണ്ടുചെടികൾ തമ്മിൽ 10 സെന്റീമീറ്ററും അകലം വേണം. ഇപ്രകാരം ഒരു ബെഡ്ഡിൽ അഞ്ചുവരി തൈകൾ നടാം. 40 ദിവസംവരെ കളശല്യമില്ലാതെ നോക്കുന്നത് മെച്ചപ്പെട്ട വിളവുനൽകുന്നു.

വളപ്രയോഗം

അടിസ്ഥാനവളമായി സെന്റൊന്നിന് 350 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരുമാസത്തിനുശേഷം 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നൽകണം. വളപ്രയോഗത്തിനുശേഷം ചെറുതായി മണ്ണ് ചുവട്ടിലേക്ക് കയറ്റിക്കൊടുക്കണം. മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ച് ജലസേചനം ക്രമീകരിക്കണം. നന അധികമാകാതിരിക്കാൻ ശ്രദ്ധിക്കണംപറിച്ചുനട്ട് മൂന്നര-നാലു മാസമാകുമ്പോൾ വിളവെടുക്കാം. ചെടികളുടെ ഇലകൾ ഉണങ്ങിത്തുടങ്ങുന്നതാണ് മൂപ്പെത്തിയതിന്റെ ലക്ഷണം. ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റിനോക്കിയാൽ സവാളയ്ക്ക് ചുവന്നനിറം ലഭിച്ചിട്ടുണ്ടെങ്കിൽ വിളവെടുക്കാൻ പാകമായെന്ന് അനുമാനിക്കാം. വിളവെടുക്കുന്നതിന് പത്തുദിവസംമുമ്പ് നന നിർത്തേണ്ടതാണ്.

70 ശതമാനം ഇലകൾ ഉണങ്ങിക്കഴിഞ്ഞാൽ ഇലയുൾപ്പെടെ സവാള പിഴുതെടുത്തു തണലിൽ രണ്ടുമൂന്നു ദിവസം ഉണക്കണം. പിന്നീട് ബൾബിന്റെ (സവാളയുടെ) ചുവട്ടിൽനിന്ന് ഒരിഞ്ചുവിട്ട് മുകൾഭാഗം മുറിച്ചുമാറ്റി നന്നായി ഉണക്കിയെടുക്കണം. ഇപ്രകാരം ഉണക്കിയ സവാള ഇഴയകലമുള്ള ചാക്കുകളിൽ സൂക്ഷിക്കാവുന്നതാണ്.

You May Also Like

More From Author

35Comments

Add yours
  1. 14
    pujcka raz dva v cesku

    Přijetí hypoteční platby může být problematické pokud nemáte rádi čekání v dlouhých řadách ,
    vyplnění závažné formuláře , a odmítnutí úvěru na základě vašeho úvěrového skóre .
    Přijímání hypoteční platby může být problematické, pokud nemáte rádi
    čekání v dlouhých řadách , podávání extrémních formulářů , a odmítnutí úvěru na
    základě vašeho úvěrového skóre . Přijímání hypoteční platby může být problematické , pokud nemáte rádi čekání v dlouhých řadách , vyplnění extrémních formulářů a odmítnutí úvěrových rozhodnutí založených na úvěrových skóre .
    Nyní můžete svou hypotéku zaplatit rychle a efektivně v České republice. https://groups.google.com/g/sheasjkdcdjksaksda/c/ZacwgNVaJKc

  2. 33
    Bokep Indonesia

    Fantastic goods from you, man. I have be mindful your
    stuff prior to and you are simply too great.
    I actually like what you have acquired here, really
    like what you’re saying and the best way through which you assert it.
    You’re making it entertaining and you continue to care for to keep it
    wise. I can not wait to read far more from you. That
    is actually a terrific site.

+ Leave a Comment