റംബൂട്ടാന്‍ എന്ന പഴം നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്നുള്ളതിനെക്കുറിച്ചാണ് ഈ ലേഖനം. ആരോഗ്യത്തിന് അത്രത്തോളം ഗുണം നല്‍കുന്ന റംമ്പൂട്ടാന്‍ പക്ഷേ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ എന്തും അമിതമായാല്‍ വിഷം എന്നാണല്ലോ. അതുകൊണ്ട് തന്നെ മിതമായ അളവിലെങ്കില്‍ ആരോഗ്യം നമുക്ക് സംരക്ഷിക്കാന്‍ റംബൂട്ടാന്‍ തന്നെ ധാരാളം. മഞ്ഞ ചുവപ്പ് റോസ് എന്നീ നിറങ്ങളില്‍ മൃദുവായ മുള്ളുകളുള്ള കാണാന്‍ വളരെ ഭംഗിയുള്ള ഒരു പഴമാണ് റംമ്പൂട്ടാന്‍. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.റംബൂട്ടാന്‍ വളരെയധികം പോഷകമൂല്യം അടങ്ങിയതാണ്. ഇതിന്റെ വിത്തുകള്‍, തൊലി, പള്‍പ്പ് എന്നിവയില്‍ എലാജിറ്റാനിന്‍സ്, ജെറാനിന്‍, കോറിലാജിന്‍, എലാജിക് ആസിഡ് എന്നിവയുള്‍പ്പെടെ പോളിഫെനോള്‍ പോലുള്ള നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യത്തിന് ഗുണകരമെന്ന് പറയുന്ന നിരവധി പോഷകങ്ങളും സംയുക്തങ്ങളും റംബൂട്ടാനില്‍ ധാരാളം ഉണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് റംബൂട്ടാന്‍. ഇത് ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കുകയും ശരീരത്തിന്റെ വീക്കം കുറക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് റംബൂട്ടാന്‍. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കെതിരെ വരെ റംബൂട്ടാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തേയും പ്രതിരോധിക്കുന്നു. അതോടൊപ്പം കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും കുടലിലെ വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവര്‍ എപ്പോഴും പ്രശ്‌നത്തിലാവുന്നതാണ് അവര്‍ക്ക് അത് കഴിക്കരുത്, ഇത് കഴിക്കരുതെന്നുള്ള ശാസനകള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാന്‍ സാധിക്കുന്ന പഴങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് റംബൂട്ടാന്‍. ഇതിലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളായ കാറ്റെച്ചിന്‍, ക്വെര്‍സെറ്റിന്‍, പോളിഫെനോള്‍സ്, ജെറാനിന്‍, ടാന്നിന്‍സ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതിന് മൃഗങ്ങളില്‍ നടത്തിയ പഠനമാണ് വിജയത്തിലെത്തിയിട്ടുള്ളത്. മനുഷ്യരില്‍ പഠനങ്ങള്‍ നടക്കുന്നതേ ഉള്ളൂ. എങ്കിലും റംബൂട്ടാന്‍ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
+ There are no comments
Add yours