പപ്പായ കൃഷി ഒരു തൊഴിൽ സാധ്യത കൂടിയാണ്; ഇങ്ങനെ കൃഷിയൊരുക്കാം

Estimated read time 1 min read
Spread the love

മാവ്, സപ്പോട്ട, പേരയ്ക്ക, ഉറുമാമ്പഴം, തെങ്ങിന്‍തോപ്പ് എന്നിവയുള്ള സ്ഥലങ്ങളില്‍ ഇടവിളയായി വളര്‍ത്താവുന്ന പപ്പായ തൈകള്‍ വന്‍തോതില്‍ നഴ്‌സറിയില്‍ വളര്‍ത്തിയെടുക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായ കൃഷി ചെയ്യുന്നവര്‍ക്ക് ഈ രീതി അവലംബിക്കാവുന്നതാണ്. പപ്പായയും വാഴയും ഒരുമിച്ച് വളര്‍ത്തുന്നവരുണ്ട്. അതുപോലെ അല്‍പം തണല്‍ ഇഷ്ടപ്പെടുന്ന മഞ്ഞള്‍, ഇഞ്ചി, ചേമ്പ് എന്നിവയും പപ്പായത്തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാം. നിരവധി സാധ്യതകളുള്ള പപ്പായ കൃഷി ഗ്രാമീണ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ നല്‍കുന്നു.ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 250 മുതല്‍ 300 വരെ വിത്തുകള്‍ ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പേ നഴ്‌സറിയില്‍ നടാനുള്ള ബെഡ്ഡുകള്‍ തയ്യാറാക്കണം. കളകള്‍ പറിച്ച് വൃത്തിയാക്കുകയും വേണം. വിത്തുകള്‍ മുളപ്പിക്കാന്‍ കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ട്രേയും ഉപയോഗിക്കാം. 53 സെ.മീ നീളവും 27 സെ.മീ വീതിയുമുള്ള പ്ലാസ്റ്റിക് ട്രേയാണ് ഉപയോഗിക്കുന്നത്. ഓരോ നിരയും തമ്മില്‍ 10 സെ.മീ അകലം വേണം. 1 സെ.മീ ആഴത്തിലാണ് വിത്ത് പാകേണ്ടത്. കമ്പോസ്‌റ്റോ ഇലകളോ കൊണ്ട് വിത്തിന്റെ മുകളില്‍ ഒരു ചെറിയ ആവരണം പോലെ ഇട്ടുകൊടുത്താല്‍ പെട്ടെന്ന് മുളയ്ക്കും.

നഴ്‌സറിയിലെ ബെഡ്ഡ് പോളിത്തീന്‍ ഷീറ്റോ ഉണങ്ങിയ വൈക്കോലോ ഉപയോഗിച്ച് മൂടിവെക്കണം. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് രക്ഷനേടാനാണിത്എത്ര ആഴത്തിലാണോ വിത്തുകള്‍ മണ്ണില്‍ പാകുന്നതെന്നതിനെ ആശ്രയിച്ചാണ് മുളയ്ക്കാനുള്ള കാലദൈര്‍ഘ്യവും. മണ്ണിന്റെ ഘടന അനുസരിച്ച് മുളയ്ക്കാനുള്ള സമയവും മാറും. അതായത് മണല്‍ കലര്‍ന്ന മണ്ണാണെങ്കില്‍ 2 സെ.മീ ആഴത്തിലാണ് വിത്തുകള്‍ കുഴിച്ചിടേണ്ടത്. നീര്‍വാര്‍ച്ചയുള്ള മണലാണെങ്കില്‍ 1.5 സെ.മീ ആഴത്തിലും കളിമണ്ണ് പോലുള്ള മണ്ണില്‍ ഒരു സെ.മീ ആഴത്തിലുമായിരിക്കണം നടേണ്ടത്.

വെള്ളം കാന്‍ ഉപയോഗിച്ച് രാവിലെ നനയ്ക്കുന്നതാണ് ഉചിതം. കനത്ത മഴയുള്ളപ്പോള്‍ മുളച്ചുവരുന്ന തൈകളെ സംരക്ഷിക്കണം. ഒരു ഏക്കറില്‍ വളരുന്ന ചെടികളെ കീടങ്ങളില്‍ നിന്നും സംരക്ഷിക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഫിപ്രോനില്‍കലക്കി തളിച്ചു കൊടുക്കാംവിത്ത് വിതയ്ക്കുന്നതിന് മുമ്പ് രോഗം വരാതിരിക്കാനായി 0.1 ശതമാനം ഫിനൈല്‍ മെര്‍ക്കുറി അസെറ്റേറ്റ്, അഗ്രോസാന്‍, സെറെസാന്‍, തൈറോം പൗഡര്‍ എന്നിവയുമായി യോജിപ്പിക്കാം. അതോടൊപ്പം തന്നെ നഴ്‌സറി ബെഡ്ഡ് 5 ശതമാനം ഫോര്‍മാല്‍ഡിഹൈഡ് ലായനിയുമായി ചേര്‍ത്ത് വിത്ത് വിതയ്ക്കാനായി ഒരുക്കാം.

നഴ്‌സറിയില്‍ വെച്ച് ബാധിക്കുന്ന അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഒരു ശതമാനം ബോര്‍ഡോക്‌സ് മിക്‌സ്ചറും 0.2 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡുമാണ് സ്‌പ്രേ ചെയ്യുന്നത്. കേടുവന്ന ചെടികള്‍ കത്തിച്ചുകളയുന്നതാണ് നല്ലത്. ‘ഡാംപിങ്ങ് ഓഫ്’ എന്ന അസുഖമാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്.

You May Also Like

More From Author

36Comments

Add yours
  1. 19
    토토검증

    Superb blog you have here but I was wondering if you knew of any discussion boards that cover the same topics talked about in this article?
    I’d really love to be a part of group where I can get responses from other knowledgeable people that share the same interest.
    If you have any recommendations, please let me know. Bless you!

  2. 27
    chữ inox

    whoah this weblog is fantastic i really like reading your posts.
    Stay up the great work! You realize, many individuals are searching around for this info, you could aid them greatly.

+ Leave a Comment