നീലയമരിയുടെ ഔഷധഗുണങ്ങൾ

Estimated read time 1 min read
Spread the love

പുളി ഇലയോട് ഏറെ സാദൃശ്യമുള്ള ഔഷധ സസ്യമാണ് നീലയമരി. പിങ്ക് നിറത്തിൽ കാണപ്പെടുന്ന പൂക്കളാണ് നീലയമരിയുടെ പ്രത്യേകത.രണ്ടു മീറ്ററിലധികം വളരുന്ന കുറ്റിച്ചെടിയായ നീലയമരി ഇന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നു. കേശസംരക്ഷണത്തിന് ഒട്ടു മിക്ക മലയാളികളും ഉപയോഗപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന ചേരുവയാണ് നീലയമരി.വിത്തു മുളപ്പിച്ചും തണ്ട് നട്ടു പിടിച്ചും ആണ് നീലഅമരി വളർത്തുന്നത്. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളാണ് ഇതിൻറെ കൃഷിക്ക് അനുയോജ്യമായ സമയം. സാധാരണ മണ്ണിലും ഗ്രോബാഗിൽ നീലയമരി കൃഷി ചെയ്യാം. ഈർപ്പം നിറഞ്ഞ മണ്ണും, താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമാണ് നീലയമരി കൃഷിക്ക് പ്രധാനമായി വേണ്ട ഘടകങ്ങൾ. വിത്തു മുളപ്പിച്ചാണ് നടുന്നതെങ്കിൽ ഏകദേശം 6 മാസത്തിനുള്ളിൽ തന്നെ ചെടികൾ പുഷ്പിക്കും.ഇതിൻറെ ഇലകൾ ഉണക്കിപ്പൊടിച്ച് നീല അമരി പൊടി നിർമിക്കാം. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനും ഈ സസ്യത്തിന് അതിവിശേഷാൽ കഴിവുണ്ട്. ഇതിൻറെ വേരിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിനെ നൈട്രജൻ അളവ് ക്രമപ്പെടുത്തുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, വിഷ സംബന്ധമായ ചികിത്സയിലും ഇതിൻറെ വേര് കഷായംവെച്ച് കഴിക്കുന്നു. നീല അമരിവേര് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടി വിഷത്തിന് ശമനമുണ്ടാകും.കൂടാതെ പാമ്പ്, തേൾ, പഴുതാര, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റ് ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉത്തമമാണ്.

You May Also Like

More From Author

10Comments

Add yours
  1. 5
    셀퍼럴

    You really make it seem really easy with your presentation however I in finding this topic to be actually something that I
    believe I might by no means understand. It
    kind of feels too complicated and very vast for me. I am having a look forward in your
    next put up, I will attempt to get the cling of it!

  2. 8
    GOD55 Official Cambodia

    ស្វែងរកកាស៊ីណូអនឡាញដ៏ល្អបំផុតនៅក្នុងប្រទេសកម្ពុជានៅ GOD55 សម្រាប់បទពិសោធន៍លេងហ្គេមដ៏គួរឱ្យទុកចិត្ត និងរំភើបជាមួយនឹងការឈ្នះដ៏ធំ។

+ Leave a Comment