ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ കസ്കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും

Estimated read time 0 min read
Spread the love

ഡെസെർട്ടുകൾ രുചിക്കുമ്പോൾ അവയിൽ കറുത്ത നിറത്തിൽ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന കക്ഷിയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്. കറുപ്പു ചെടിയുടെ വിത്തുകളാണിവ. കശകശയെ നിങ്ങളിൽ പലർക്കും അറിയാമായിരിക്കുംഡെസർട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേർക്കുന്നത്. വർഷങ്ങൾക്കു മുൻപുതന്നെ കശകശ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയൺ എന്നീ ധാതുക്കൾ കശകശയിൽ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കശകശ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കശകശ നൽകും ആരോഗ്യഗുണങ്ങളെ അറിയാം.
വായ്പുണ്ണിന് : വായ്പുണ്ണ് അകറ്റാൻ കശകശ സഹായിക്കുന്നു. പൊടിച്ച കശകശയിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വായിലെ വ്രണങ്ങളെ അകറ്റുന്നു.
മലബന്ധം അകറ്റുന്നു : കശകശയിലടങ്ങിയ ഭക്ഷ്യനാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. വയർ നിറഞ്ഞു എന്ന തോന്നൽ കൂടുതല്‍ സമയത്തേക്ക് ഉണ്ടാക്കുന്നു. ഭക്ഷണത്തിനു മുൻപ് അല്പം പൊടിച്ച കശകശ കഴിക്കുകയോ ഭക്ഷ ണത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യുന്നതു നല്ലതാണ്.
ഉറക്കത്തിന് : ഉറക്കമില്ലായ്മ അലട്ടുന്നുവോ? കശകശയുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങൾക്കു പരിഹാരമാണ്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ കശകശയിൽ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനു സഹായിക്കുന്നു.ശക്തിപ്പെടുത്തുന്നു.
രക്തസമ്മർദം നിയന്ത്രിക്കുന്നു : കശകശയിലടങ്ങിയ ഒലേയിക് ആസിഡ് രക്തസമ്മർദം നിയന്ത്രിക്കുന്നു.
വൃക്കയിൽ കല്ല് തടയാൻ : കശകശയിൽ പൊട്ടാസ്യം ഉണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാനും കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്കും സഹായകം. കശകശയിലെ ഓക്സലേറ്റുകൾ കൂടുതലുള്ള കാൽസ്യത്തെ ആഗിരണം ചെയ്യുന്നുതൈറോയ്ഡിന്റെ പ്രവർത്തനം : തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സിങ്ക് ആവശ്യമാണ്. കശകശയിലാകട്ടെ സിങ്ക് ധാരാളമായുണ്ട്. കൂടാതെ തൈറോയ്ഡിന്റെ പ്രവർത്തന തകരാറിന് അയഡിന്റെ അഭാവവും ഒരു കാരണമാണ്. അയഡിന്റെ അഭാവം ഇല്ലാതാക്കാൻ അയഡിനേറ്റഡ് പോപ്പി സീഡ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
തലമുടിക്ക് : ആരോഗ്യമുള്ള തലമുടിക്ക് ആവശ്യമായ ധാതുക്കളായ കാൽസ്യം, സിങ്ക്, മഗ്നീഷ്യം ഇവയും അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കശകശയിൽ ധാരാളമുണ്ട്. താരൻ അകറ്റാനും കശകശ സഹായിക്കും. അല്പം തൈര്, വെളുത്ത കുരുമുളക് ഇവയോടൊപ്പം കുതിർത്ത കശകശ ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. താരൻ നിശ്ശേഷം അകറ്റാം. കുതിർത്ത കശകശയിൽ തേങ്ങാപ്പാലും ഉള്ളി അരച്ചതും ചേർത്ത് പുരട്ടിയാൽ തലമുടി വളരും. മുടിയുടെ അറ്റം പിളരുന്നതു തടയാനും ഇത് നല്ലതാണ്. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
ലൈംഗികാരോഗ്യത്തിന്: ലൈംഗികാസക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ലിഗ്‍നനുകൾ കശകശയിലുണ്ട്. സ്ത്രീകളിലെ വന്ധ്യത അകറ്റാനും കശകശ സഹായിക്കും.
ഊർജ്ജ പാനീയം: അന്നജം ധാരാളമുള്ള കശകശ ക്ഷീണമകറ്റി ഊർജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിർത്ത കശകശ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്വസനപ്രശ്നങ്ങൾക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്ക് കശകശ ഫലപ്രദമാണ്

You May Also Like

More From Author

+ There are no comments

Add yours