കുപ്പമഞ്ഞൾ കേരളത്തിൽ അങ്ങിങ്ങായി കാണുന്നതും ഏഴടിയിൽ കൂടുതൽ ഉയരത്തിൽ വളരാത്തതും ഔഷധഗുണമുള്ളതുമായ ഒരു സസ്യമാണ്. വിത്തിൽനിന്നും ഒരുതരം മഞ്ഞച്ചായം ലഭിക്കും. കുപ്പമഞ്ഞൾ എന്ന പേരിൽ മലബാർ ഭാഗത്തും തിരുവിതാംകൂർ ഭാഗത്ത് കുരങ്ങ് മൈലാഞ്ചിയെന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇംഗ്ലീഷ് പേരാണ് അനാട്ടോ. ശാസ്ത്രനാമമാകട്ടെ ബിക്സാ ഒറിലാനയെന്നും.കുപ്പമഞ്ഞൾ സദാ ഇലപ്പച്ചയോടുകൂടി കാണുന്നു. പൂവിടും കാലം മേയ് അവസാനം. കുലകളായി വലിയ പൂക്കൾ ഉണ്ടാകുമെങ്കിലും ഇതിനെ ഉദ്യാനസസ്യമായി കണക്കാക്കുന്നില്ല. കാരണം പൂക്കൾ വിരിഞ്ഞ് ആറേഴു മണിക്കൂറിനകം വാടി അനാകർഷകമാകും.
കായ്കൾ പരന്ന് ത്രികോണാകൃതിയിലായിരിക്കും. ഇത് ഉണങ്ങിയാൽ പൊട്ടിപ്പിളരും. ഉള്ളിൽ ഓറഞ്ചുനിറത്തോടെയുള്ള വിത്തുകൾ കാണാം. വിത്തിന്റെ ഒരറ്റം വെളുത്തുമിരിക്കും. കുപ്പമഞ്ഞൾ കൃഷി ലാഭകരമാണ്. എന്നാൽ കേരളത്തിൽ കൃഷി കുറവായതിനാൽ വിപണനം പ്രശ്നമാണ്. ആവശ്യക്കാരെ കണ്ടെത്തി വിപണനസാധ്യത ഉറപ്പാക്കി കൃഷി ചെയ്യുക
+ There are no comments
Add yours