അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.
കാരപ്പഴം
Estimated read time
1 min read
You May Also Like
അപൂർവമായി വിരിഞ്ഞ അത്ഭുത പുഷ്പംഅപൂർവമായി
July 8, 2024
BV 380 യുടെ മുട്ടയുത്പാദനം കൂടും ഇനിയിതുണ്ടെങ്കില്
June 24, 2024
ഇനി സ്മാർട്ട് ആകാം ഫാമിങ്ങും കൃഷിയും
June 10, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
+ There are no comments
Add yours