അത്തിപ്പഴം സംസ്‌കരിക്കുന്ന വിധം

Estimated read time 1 min read
Spread the love

മൾബറി വംശത്തിൽപ്പെട്ട ഒരു വലിയ മരമുണ്ട്. അത് കേരളത്തിൽ തഴച്ചു വളരും. നല്ലവണ്ണം കായ്ക്കും. നല്ല വട്ടത്തിൽ ഇലയുള്ള ഇതിനെ പലരും അലങ്കാര വൃക്ഷമായും തണൽവൃക്ഷമായും പൂന്തോട്ടങ്ങളിൽ നട്ടുവളർത്തും. എന്നാൽ അതിന്റെ കായകൾ അധികം പേർക്കും ഉപയുക്തമാക്കാൻ അറിയില്ല. അതിനാൽത്തന്നെ അത് പഴുത്ത് നിലത്തുവീണ് നശിച്ചുപോവുകയാണ്. ഏതാണെന്നല്ലേ ആ മരവും കായും വേറൊന്നുമല്ല. നമ്മുടെ സാക്ഷാൽ അത്തിപ്പഴമാണത്. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന അത്തിമരമാണ് ഇന്ത്യൻ ജയന്റ് ഫിഗ്. നല്ല പോക്ഷക പ്രധാനവും ഔഷധഗുണവുമുള്ളതാണ് ഇന്ത്യൻ അത്തിഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ എന്നും കൺട്രിഫിഗ് എന്നും ഇന്ത്യൻ ഫിഗ് എന്നും വിളിക്കപ്പെടുന്ന ഇതിനെ സംസ്കൃതത്തിൽ യജ്ഞാംഗം, ശുചിദ്രുമം ഉദുംബരം എന്നിങ്ങനെ പറയപ്പെടുന്നു. മൊറേസീ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം ഫൈക്കസ് ഓറിക്കുലേറ്റ എന്നാണ്. ഫൈക്കസ് റോസ്മോസ എന്നാണ് ചെറിയ കായകളുണ്ടാകുന്ന കാട്ടത്തിയുടെ പേര്. ഉഷ്ണ മേഖലയിലും മിതോഷ്ണ മേഖലയിലും നന്നായി വളരുന്ന ഇതിന്റെ ജന്മദേശം ഏഷ്യാ വൻകരയാണെന്ന് കരുതപ്പെടുന്നു. കുറച്ച് നീളത്തിൽ ഇലയുള്ള, ചെറിയ കായകളുള്ളവയും അത്തി വർഗത്തിൽ കാണപ്പെടുന്നുണ്ട്.വ്യാവസായികമായി അത്തിപ്പഴം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് തുർക്കിയാണ്. എന്നാലും ഇന്ത്യയിലും മറ്റ് ഏഷ്യൻരാജ്യങ്ങളിലും നന്നായി വളരുന്നു. മൂത്തമരത്തിന്റെ കൊമ്പ് പതിവെച്ചാണ് സാധാരണയായി വ്യാവസായികരീതിയിൽ ഇതിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. നമുക്ക് നഴ്സറികളിൽ നിന്ന് കിട്ടുന്ന തൈകൾ ഇങ്ങനെയുള്ളവയാണ്. വിത്തുകൾ മുളപ്പിച്ചും തൈകൾ തയ്യാറാക്കാം. മൂന്നുവർഷം കൊണ്ട് അത്തിപ്പഴം കായ്ക്കും. തായ്ത്തടിയിൽ പ്രത്യേകമായുണ്ടാകുന്ന ഉപശാഖകളിലാണ് കായ ഉണ്ടാകുക. കായകൾ പഴുക്കുമ്പോൾ ചുവപ്പു നിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്കരിക്കാം. കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ അത്തിപ്പഴത്തിന് പെട്ടെന്ന് പൂപ്പൽ പിടിക്കും. കൊമ്പുകൾ കോതി തായ്ത്തടിയിലും ശിഖരങ്ങളിലും നല്ല വെയിൽ കൊള്ളിച്ചാൽ നല്ല വലിപ്പമുള്ള കായകൾ ലഭിക്കും. പഴുക്കുന്നതിന് മുമ്പ് മൂപ്പെത്തിയ കായകൾ ഉപയോഗിച്ച് തോരനും കറികളും ഉണ്ടാക്കുന്നവരുമുണ്ട്അത്തിപ്പഴം ശരിയായരീതിയിൽ സംസ്കരിച്ചെടുത്താൽ നല്ല ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാക്കാം. ആദ്യമായി പഴുത്ത അത്തിപ്പഴങ്ങൾ (ഒരു കിലോ) ഞെട്ടുകളഞ്ഞ് കത്തികൊണ്ട് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 4-5 മണിക്കൂർ നേരം കഷണങ്ങൾ മുക്കിവെക്കണം. പിന്നീട് ലായനിയിൽ നിന്നെടുത്ത് അത് നന്നായി കഴുകിയെടുക്കുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. അതിനുശേഷം ഇവ തിളച്ച വെള്ളത്തിൽ ഇട്ട് വീണ്ടും രണ്ട് മിനിറ്റ് കിളപ്പിക്കണം. പിന്നീട് ഒരു ട്രേയിൽ ഇത് നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം വാർന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ പഞ്ചസാര ലായനിയിൽ ഒരു ദിവസം ഇട്ടുവെക്കണം. പഞ്ചസാര ലായനിയിൽ നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം വായുകടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ച് ദീർഘകാലം ഉപയോഗിക്കാം..

You May Also Like

More From Author

+ There are no comments

Add yours