നട്ട് ഒന്നരമാസം മുതല്‍ അഞ്ചു മാസം വരെ ആദായ വിളവ്; ലാഭം വിരിയും ബന്ദിപ്പൂക്കള്‍

Estimated read time 0 min read
Spread the love

മഞ്ഞുകാലമായാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന പൂക്കളുടെ അളവ് കുറഞ്ഞുതുടങ്ങുന്നു. ആ സമയത്തെ വിപണനത്തിന് ഒക്ടോബറോടെ കൃഷി ആരംഭിക്കാം.പ്രകൃതിയും വിപണിയും അറിഞ്ഞു കൃഷിചെയ്താൽ ഉദ്യാനശോഭയോടൊപ്പം വീട്ടമ്മമാർക്ക് ഒരധിക വരുമാന മാർഗമാക്കാം ഉദ്യാനസസ്യക്കൃഷി. മഞ്ഞുകാലമായാൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന പൂക്കളുടെ അളവ് കുറഞ്ഞുതുടങ്ങുന്നു. ആ സമയത്തെ വിപണനത്തിന് ഒക്ടോബറോടെ കൃഷി ആരംഭിക്കാം. ചെണ്ടുമല്ലി, മല്ലിക തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ബന്ദിപ്പൂക്കളിൽനിന്ന് വരുമാനം നേടാംഡിസംബറിലെ ബന്ദിപ്പൂക്കൾക്കായി മഴയുടെ ആധിക്യം കുറയുന്നതോടെ വിത്തുപാകാം. അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് വിത്ത് വാങ്ങാം. വിളഞ്ഞുണങ്ങിയ പൂക്കൾ തണലത്തിട്ട് ഉണക്കിയും വിത്ത് ശേഖരിക്കാം. കൂടുതൽ ഉണങ്ങിയ വിത്താണെങ്കിൽ നനഞ്ഞ തുണിയിൽ രണ്ട് മണിക്കൂറോളം പൊതിഞ്ഞുവെച്ചതിനു ശേഷം പാകാം. അസോസ്പൈറില്ലം എന്ന സൂക്ഷ്മാണു വളലായനിയിൽ (200 ഗ്രാം 50 മില്ലി കഞ്ഞിവെള്ളത്തിൽ) കുതിർത്തതിനുശേഷം പാകിയാൽ ചെടികൾക്ക് കൂടുതൽ കരുത്തുലഭിക്കും. ആയിരം തൈകൾ ലഭിക്കാൻ ഏകദേശം 15 ഗ്രാം വിത്ത് വേണം. വിത്തുപാകി ഒരുമാസത്തിനുള്ളിൽ തൈകൾ പറിച്ചുനടാം.ചട്ടികളിലും നിലത്തും വളർത്താം. എഴുപത്തഞ്ചു ശതമാനത്തിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന നല്ല വളക്കൂറും നീർവാർച്ചയുമുള്ള പ്രദേശമാണ് അനുയോജ്യം. വളക്കൂറ് കുറവുണ്ടെങ്കിൽ ജൈവവളപ്രയോഗം അനിവാര്യമാണ്. നടുന്നതിനുമുമ്പ് മണ്ണ് നല്ലതുപോലെ ഉഴുതുമറിച്ചു കല്ലും കട്ടയും നീക്കണം. പാകപ്പെടുത്തിയ മണ്ണിൽ ഒരു ചതുരശ്ര മീറ്ററിന് രണ്ട് കിലോ എന്ന തോതിൽ ഉണക്കച്ചാണകം അടിവളമായി ചേർക്കാം. ഒന്നരയടി അകലത്തിൽ ചാലുകൾ എടുത്തു ഒന്നരയടി ഇടയകലത്തിൽ തൈകൾ നടാം. ഒരു സെന്റിൽ ഇരുനൂറോളം തൈകൾ നടാം. വാണിജ്യക്കൃഷിക്ക് ആയിരം തൈകളെങ്കിലും നടണംനട്ട് രണ്ടാഴ്ചയ്ക്കുശേഷം വളമിശ്രിതം നൽകാം. യൂറിയ, രാജ്ഫോസ്, മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ നേർവളങ്ങൾ 2:1:1 എന്ന അളവിൽ യോജിപ്പിച്ച മിശ്രിതം ഒരുശതമാനം വീര്യത്തിൽ (പത്തുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. തൈകൾ പറിച്ചുനട്ടതിനു ശേഷം രണ്ടാഴ്ച ഇടവേളയിൽ ഇപ്രകാരം രണ്ടുതവണ വളപ്രയോഗം ചെയ്യണം. ഓരോ തവണ വളംനൽകിയശേഷം ചുവട്ടിലുള്ള മണ്ണ് ഇളക്കിക്കൊടുക്കണം. ചെടികൾ നട്ട് ഒരുമാസം ആകുമ്പോഴേക്കും ചാലുകൾ നിരന്ന് വരുമ്പോലെ ചെടികളുടെ ചുവട്ടിൽ മണ്ണടുപ്പിച്ചു കൊടുക്കണംചെടികൾ ഒരടി പൊക്കമാകുമ്പോൾ മണ്ട (രണ്ടിലയും മുകുളവും) നുള്ളിക്കൊടുക്കണം. ഇത് കരുത്തുറ്റ ശിഖരങ്ങൾ ഉണ്ടാകാൻ സാഹായിക്കുന്നു. നട്ട് ഒരു മാസത്തിനുള്ളിൽ വരുന്ന പൂമൊട്ടുകളും നുള്ളിക്കളയണം. ഇവ വിളവുകൂട്ടാൻ അത്യാവശ്യമാണ്. ചെടികൾ നട്ട് ഒന്നരമാസംമുതൽ അഞ്ചു മാസംവരെ ആദായ വിളവ് ലഭിക്കുന്നു. തണ്ടോടുകൂടിയ പൂക്കൾ വൈകുന്നേരങ്ങളിൽ വിളവെടുക്കുന്നതാണ് ഉത്തമം

You May Also Like

More From Author

42Comments

Add yours
  1. 6
    Chuck Pano

    I conceive this website contains some rattling good information for everyone. “There is nothing so disagreeable, that a patient mind cannot find some solace for it.” by Lucius Annaeus Seneca.

  2. 27
    teen sex videos

    Greetings from Carolina! I’m bored to tears at work so I decided to browse
    your site on my iphone during lunch break. I
    enjoy the info you present here and can’t wait to take a look when I get home.
    I’m surprised at how quick your blog loaded on my mobile ..
    I’m not even using WIFI, just 3G .. Anyways, very good
    site!

  3. 28
    스카이차매매

    Hi, Neat post. There’s an issue together with your
    site in internet explorer, may check this? IE nonetheless is the
    market chief and a big element of people will pass over
    your magnificent writing due to this problem.

  4. 39
    Look At This

    Whats up this is somewhat of off topic but I was wanting to know if
    blogs use WYSIWYG editors or if you have to manually code with HTML.
    I’m starting a blog soon but have no coding know-how so I wanted to get advice from
    someone with experience. Any help would be greatly appreciated!

+ Leave a Comment