കൊഴുപ്പ കേരളത്തില്‍ അങ്ങോളം ഇങ്ങോളം കണ്ടു വരുന്ന ഒരു സസ്യമാണ്.അർഹിക്കുന്ന പരിഗണന കിട്ടാത്ത ഈ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഒരു ഔഷധച്ചെടിയുമാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്. വയലിൽ പുല്ലു പോലെ കാടുപിടിച്ച് തളിർത്ത് വളരുന്ന കൊഴുപ്പ നല്ലൊരു ഇലക്കറിയാണ്.പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് കൊഴുപ്പച്ചീര അഥവാ ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു.കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.
2.കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.
3.ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും
കൊഴുപ്പയുടെ ഔഷധ ഉപയോഗങ്ങള്‍
കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍ വേര് പാലില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക. തലവേദന ശമിക്കും.
കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം കടുക്ക, താന്നിക്ക, ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ തലയ്ക്കും കണ്ണിനും ഉള്ള അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും ശമനമുണ്ടാകും.
+ There are no comments
Add yours