കറ്റാര്‍വാഴ കൃഷി ചെയ്താല്‍ പലതുണ്ട് ഗുണം!

Estimated read time 1 min read
Spread the love

ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാര്‍വാഴ സാധാരണയായി സൗന്ദര്യ സംരക്ഷണത്തിനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ ജെല്ലുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. നിറം വര്‍ധിപ്പിക്കാനും തലയിലെ താരന് പരിഹാരമായും ഇത് ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴ ചട്ടിയിലും ഗ്രോബാഗിലും നന്നായി വളര്‍ത്തി വിളവെടുക്കാം. ഇപ്പോള്‍ ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും കറ്റാര്‍വാഴ തൈകള്‍ വളര്‍ത്തുന്നുണ്ട്.വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കയ്പുകുറഞ്ഞ കുമാരിപത്രം എന്ന പേരിലുള്ള കറ്റാര്‍വാഴ മദ്ധ്യപ്രദേശിലെ നര്‍മദ നദീതീരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ദഹനസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, വ്രണങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴയുടെ മാംസളമായ ഭാഗം അച്ചാറിനും ചമ്മന്തിക്കും ഉപയോഗിക്കുന്നവരുണ്ട്. ഇതിനോടൊപ്പം നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കിയാലും ആരോഗ്യത്തിന് നല്ലതാണ്. കറ്റാര്‍വാഴയുടെ ഇലയില്‍ നിന്നെടുക്കുന്ന കയ്പുരസമുള്ള ചാറ് ഉണക്കിപ്പൊടിച്ചെടുക്കുന്നതാണ് ചെന്നിനായകം.കറ്റാര്‍വാഴയ്ക്ക് വളരെ പരിമിതമായ പരിചരണം മതി. ഇതിന്റെ വേരുപടലം മുകളില്‍ ആയതിനാല്‍ നീര്‍വാര്‍ച്ച ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട രീതിയില്‍ വളരുകയുള്ളു. ചിനപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യയിലൂടെ ദ്രുതപ്രവര്‍ത്തന മാര്‍ഗങ്ങള്‍ അവലംബിച്ച് കറ്റാര്‍വാഴയുടെ തൈകള്‍ ഉണ്ടാക്കാനുള്ള രീതി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉണ്ടാക്കിയ തൈകള്‍ മൂന്നുമാസം പ്രായമായാല്‍ കൃഷിയിടത്തിലേക്ക് മാറ്റി നടാവുന്നതാണ്’ കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജലജ എസ്.മേനോന്‍ കറ്റാര്‍വാഴ കൃഷിയെക്കുറിച്ച് വ്യക്തമാക്കുന്നുനമ്മുടെ വീട്ടിലെ ഉപയോഗത്തിനാണെങ്കില്‍ ചട്ടികളിലും പോളിത്തീന്‍ കവറുകളിലും ഇവ നടാം. ഒന്നരയടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. ആറുമാസം പ്രായമായാല്‍ ഇലപ്പോളകള്‍ മുറിച്ചെടുക്കാം. മൂന്ന് വര്‍ഷത്തോളം നമുക്ക് ഇത്തരത്തില്‍ ചെടിയില്‍ നിന്ന് ഇലകള്‍ കിട്ടുന്നതാണ്’ ടിഷ്യുകള്‍ച്ചര്‍ രീതിയില്‍ വികസിപ്പിച്ചെടുത്ത കറ്റാര്‍വാഴയെക്കുറിച്ച് ഡോ. ജലജ വിശദമാക്കുന്നു.

സാധാരണ ഗതിയില്‍ കറ്റാര്‍വാഴ വളര്‍ത്തുമ്പോള്‍ നമ്മള്‍ മണ്ണ് കിളച്ചൊരുക്കി ചാണകവും ആട്ടിന്‍കാഷ്ഠവും അടിവളമായി ചേര്‍ക്കാറുണ്ട്. മഴമറയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ പോള മുറിച്ചെടുക്കുന്നവരുണ്ട്. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണ് ഇളക്കിക്കൊടുത്താല്‍ നന്നായി വളരുന്നതാണ്

You May Also Like

More From Author

37Comments

Add yours
  1. 31
    useful link

    I absolutely love your blog and find nearly all of your post’s to be just what I’m looking for.
    can you offer guest writers to write content for you personally?
    I wouldn’t mind creating a post or elaborating on a few of the subjects you
    write concerning here. Again, awesome web site!

  2. 32
    xxx

    I was recommended this blog by way of my cousin. I’m now not positive whether this publish is written by way of him as no one else recognize such
    specific approximately my problem. You are incredible!
    Thanks!

  3. 34
    penipu

    Excellent blog you have here but I was wanting to know if you knew of any
    forums that cover the same topics discussed in this article?
    I’d really love to be a part of group where I can get comments from other experienced people that share the
    same interest. If you have any recommendations, please let me know.

    Cheers!

+ Leave a Comment