വാഴ കൃഷിയിൽ അറിഞ്ഞിരിക്കേണ്ട വളപ്രയോഗങ്ങൾ

Estimated read time 0 min read
Spread the love

വാഴ കൃഷി ആദായകരമാക്കാൻ നടീൽ സമയം മുതൽ കുല പാകമാകുന്നതുവരെ കൃത്യമായ ജൈവവള പ്രയോഗങ്ങൾ നടത്തേണ്ടതുണ്ട്. നല്ല മൂപ്പെത്തിയ കന്നുകൾ തെരഞ്ഞെടുത്ത് വാഴ കൃഷി ആരംഭിക്കാം. കന്നുകൾ ചാരവും ചാണകവും കുഴമ്പ് രൂപത്തിലാക്കിയ സ്ലറിയിൽ മുക്കി തണൽ ലഭ്യമാകുന്ന സ്ഥലത്ത് രണ്ടുദിവസം വയ്ക്കണം. അതിനുശേഷം ഒന്നര അടി നീളത്തിലും വീതിയിലും ആഴത്തിലും കുഴികൾ തയ്യാറാക്കി കന്നുകൾ നടാം. മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കുവാൻ 500 ഗ്രാം കുമ്മായം ഇട്ടു നൽകുന്നത് ഉത്തമമാണ്. വാഴ നടുന്ന സമയത്ത് അടിവളമായി കമ്പോസ്റ്റോ കാലിവളമോ പച്ചിലകളോ നൽകാവുന്നതാണ്വാഴക്കന്ന് നട്ട് ഏകദേശം നാലില പ്രായമാകുമ്പോൾ അതായത് 45 ദിവസം കഴിയുമ്പോൾ വാഴത്തടം തുറന്ന് ചെയ്യേണ്ട വളപ്രയോഗം ആണ് വാഴ കൃഷിയിൽ ഏറ്റവും പ്രധാനം. ഇതിനായി അര കിലോ എല്ലുപൊടി, നാലു കിലോ ആട്ടിൻകാഷ്ഠം, രണ്ട് കൈപ്പിടി വേപ്പിൻപിണ്ണാക്ക് എന്നിവ വാഴ തടത്തിൽ ഇട്ടു നൽകുക. ശേഷം മേൽമണ്ണ് കൂട്ടി വാഴത്തടം മൂടുക.അതിനുശേഷം രണ്ടാമത്തെ വളപ്രയോഗം 20 ദിവസങ്ങൾക്ക് ശേഷമാണ്. ഈ ക്രമത്തിൽ ഓരോ 20 ദിവസം കൂടുമ്പോഴും ഘട്ടം ഘട്ടമായി വളപ്രയോഗം ചെയ്യേണ്ടതാണ്. രണ്ടാംവള പ്രയോഗത്തിൽ ചാണകത്തിന്റെ സ്ലറിയും, കടല പിണ്ണാക്ക് പുളിപ്പിച്ച മിശ്രിതവും ആണ് ഉപയോഗിക്കേണ്ടത്. അതിനുശേഷം 20 ദിവസം കഴിയുമ്പോൾ സെറാമിൽ 25 ഗ്രാം ഇട്ടു നൽകാം. നാലാം വള പ്രയോഗത്തിൽ കോഴി കാഷ്ഠവും, ചാണകവും, കടലപ്പിണ്ണാക്കും, വേപ്പിൻപിണ്ണാക്കും ഇട്ടുനൽകണം. അഞ്ചാം വളപ്രയോഗത്തിൽ വാഴ കൃഷിയിൽ മികച്ച വിളവിനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും 100 ഗ്രാം യൂറിയയും, 60 ഗ്രാം പൊട്ടാഷും കൂടി ഉൾപ്പെടുത്തണംആറാം വള പ്രയോഗത്തിലും, ഏഴാം വള പ്രയോഗത്തിലും ചാണക സ്ലറിയാണ് ഉപയോഗിക്കേണ്ടത്. ഏറ്റവുമൊടുവിൽ കൂമ്പ് ഒടിച്ച് കളയുന്ന സമയത്ത് ചാരം അല്ലെങ്കിൽ വെണ്ണീർ ഇട്ടു നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൃത്യസമയത്ത് കൂമ്പ് ഒടിച്ചു കളയൽ വാഴകൃഷിയിൽ പ്രധാനമാണ്. മഴക്കാലത്ത് വാഴയുടെ കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു നൽകുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാൻ നല്ലതാണ്.

You May Also Like

More From Author

37Comments

Add yours
  1. 26
    cat888

    Just wish to say your article is as astonishing. The
    clearness in your put up is just nice and i can think you are knowledgeable
    in this subject. Well with your permission let
    me to grasp your feed to keep updated with approaching post.
    Thanks a million and please keep up the rewarding work.

  2. 30
    find out

    I am really impressed with your writing talents as neatly as with
    the structure on your weblog. Is this a paid subject or did you
    customize it your self? Either way stay up the excellent quality
    writing, it’s uncommon to peer a great weblog like this one these days..

  3. 31
    Porn Sex

    I’m amazed, I must say. Seldom do I encounter a blog that’s both educative
    and interesting, and without a doubt, you’ve hit the nail on the head.
    The issue is something that too few people are speaking intelligently about.
    I am very happy I came across this in my hunt for
    something regarding this.

+ Leave a Comment