അടുക്കളത്തോട്ടത്തില്‍ മത്തന്‍ കൃഷി

Estimated read time 1 min read
Spread the love

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം.വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയ ഇനങ്ങളും ഉണ്ട്. വി എഫ് പി സി കെ കാക്കനാട് മത്തന്‍ തൈകള്‍ വിലപ്പന നടത്താറുണ്ട്‌മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. മത്തന്‍ കൃഷി പരിചരണം ആവശ്യമുള്ള ഒരു ഖട്ടം അതിന്റെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ ആണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കില്‍ കായകള്‍ ഉണ്ടാകില്ല. സ്വാഭാവികമായ പരാഗണം ഇപ്പോള്‍ കുറവായി ആണ് നടക്കുന്നത്. അത് കൊണ്ട് നമ്മള്‍ അത് ചെയ്തു കൊടുക്കണം. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പെന്‍ പൂക്കള്‍ പിന്നീട് ഉണ്ടാകും. പെണ്‍ പൂക്കള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരാഗണം നടത്തി കൊടുക്കണംപ്രധാന അക്രമി കായീച്ച ആണ്, പരാഗണം നടത്തി കായകള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ നമുക്ക് അവയുടെ ആക്രമണം തടയാം. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തന്‍ കായകള്‍ സംരക്ഷിക്കാം. പ്രമേഹ രോഗികള്‍ക്ക് മത്തന്‍ അത്ര നല്ലതല്ല. മത്തന്‍ പൂക്കളും ഇളം തണ്ടും ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം

You May Also Like

More From Author

8Comments

Add yours
  1. 5
    Bokep viral Jaksel 2024

    I think that what you said was actually very logical.
    But, think on this, suppose you were to write a awesome
    post title? I mean, I don’t want to tell you how to run your blog,
    however suppose you added a post title to
    possibly get folk’s attention? I mean അടുക്കളത്തോട്ടത്തില്‍ മത്തന്‍ കൃഷി | കൃഷിഭൂമിക is a little boring.
    You should peek at Yahoo’s front page and see how they create article titles to get viewers to
    open the links. You might add a video or a pic or two to
    get readers interested about everything’ve written. In my opinion, it could make
    your website a little livelier.

  2. 7
    slot gacor

    Heya i am for the primary time here. I came across this board and I find It really useful & it helped me
    out much. I’m hoping to give one thing back and aid others such as you
    helped me.

+ Leave a Comment