നിരവധി വിറ്റാമിനുകളും ധാതുക്കളും ആൻറി ആക്സിഡൻറ്കളും കൊണ്ട് സമ്പന്നമായ ഇല വർഗ്ഗമാണ് ചീര. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ ഇല വർഗ്ഗത്തിലുള്ള പങ്ക് നിസ്തുലവഹമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ പെട്ടെന്ന് തന്നെ കൃഷിചെയ്ത് ഒരുക്കുവാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ചീര.’ ചോര ഉണ്ടാകുവാൻ ചീര’എന്ന പഴമൊഴി പ്രശസ്തമാണ്. കാരണം രക്ത വർധനവിനും രക്തശുദ്ധീകരണത്തിനും ഇതിലും മികച്ചത് ഇല്ലമാംസം മുട്ട എന്നിവ കഴിച്ചാൽ ലഭ്യമാകുന്ന പ്രോട്ടീൻ ചീരയിൽ നിന്ന് ലഭിക്കുന്നു. ചീര മാത്രം മൂന്ന് മാസത്തോളം തുടർച്ചയായി വേവിച്ച് കഴിച്ചാൽ കുടൽ സംബന്ധമായ രോഗങ്ങൾ എല്ലാം അകലും. ചീരയില പിഴിഞ്ഞ് എടുത്ത് 3 ഔൺസ് ആട്ടിൻ സൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ ഇല്ലാത്ത സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. മാത്രവുമല്ല പ്രസവാനന്തരമുള്ള ക്ഷീണത്തെയും അവസ്ഥയും അകറ്റുകയും ചെയ്യും.ചീരയില ഇടിച്ച് പിഴിഞ്ഞ നീര് ഇളനീർ വെള്ളവും ചേർത്ത് ആറ് ഔൺസ് ദിവസം രണ്ടു നേരം കഴിച്ചാൽ മൂത്രനാളി വീക്കം മാറും. ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ല ഫലം ലഭിക്കാൻ കാരണമാകും. ചീര ചെടി സമൂലം എടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് പ്രായമായവരിൽ കാണുന്ന ഓർമ്മ കുറവ് പ്രശ്നം പരിഹരിക്കാൻ നല്ലതാണ്ചീരയില, മുതിര കൂടി കഷായം വെച്ച് മൂന്ന് ഔൺസ് വീതം രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്തു ദിവസം രണ്ടുനേരം ഒരുമാസത്തോളം കഴിക്കുന്നത് പഴകിയ മൂത്രാശയ കല്ല് പൊടിഞ്ഞു പോകുന്നതിനും, ആർത്തവസംബന്ധമായ വേദനകൾ കുറയ്ക്കുവാൻ നല്ലതാണ്. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ ഇത് നേത്രാ ആരോഗ്യത്തിന് മികച്ചതാണ്. .ചീരയിൽ ലയിക്കുന്ന നാരുകൾ കൂടുതൽ ആണ് അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുവാനും സാധ്യമാകും. ഭക്ഷ്യനാരുകൾ അനേകം ഉള്ള ചീര വർഗം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ദഹനം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ചീരയുടെ ഉപയോഗം നല്ല ഫലപ്രദമായ മാർഗ്ഗം ആണ്. ചീര കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ചുവന്ന ചീര കഴിക്കൂ, പലതുണ്ട് ഗുണങ്ങൾ
Estimated read time
1 min read
You May Also Like
ഇഞ്ചിയുടെ ഗുണങ്ങൾ
August 27, 2024
ത്വക്ക് രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയുന്ന കടച്ചക്ക
July 23, 2024
കുട്ടികളുടെ വിര ശല്യത്തിന് പൂച്ചപ്പഴം
July 22, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
+ There are no comments
Add yours